Sunday, April 28, 2024 12:39 pm

ട്യൂഷ​ൻ ക്ലാ​സ് ക​ഴി​ഞ്ഞ് വരുന്നതിനിടെ കാ​ട്ടു​പ​ന്നിയുടെ ആ​ക്ര​മണം ; എ​ട്ടു​വ​യ​സു​കാ​രിയടക്കം മൂ​ന്നു​പേ​ർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ശാ​സ്താം​കോ​ട്ട:​ കാ​ട്ടു​പ​ന്നിയുടെ ആ​ക്ര​മണത്തിൽ എ​ട്ടു​വ​യ​സ്സു​കാ​രി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർക്ക് പരിക്ക്. ശൂ​ര​നാ​ട് വ​ട​ക്ക് പ​ടി​ഞ്ഞാ​റ്റം​മു​റി സ്വ​ദേ​ശി​ക​ളാ​യ സ്മി​താ ഭ​വ​ന​ത്തി​ൽ ചെ​ല്ല​പ്പ​ൻ പി​ള്ള (67), ആ​ര്യ ഭ​വ​ന​ത്തി​ൽ ര​വി (55), പോ​രു​വ​ഴി ഒ​ൻ​പ​താം വാ​ർ​ഡി​ൽ ചാ​ങ്ങ​യി​ൽ​ക്കാ​വ് വി​ജീ​ഷ് ഭ​വ​ന​ത്തി​ൽ സി​ദ്ധ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ചെ​ല്ല​പ്പ​ൻ പി​ള​ള, ര​വി എ​ന്നി​വ​ർ​ക്ക് മു​ഖ​ത്തും കാ​ൽ​മു​ട്ടി​നു​മാ​ണ് പ​രി​ക്കേറ്റത്. ടൂ​ഷ​ൻ ക്ലാ​സ് ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ വൈ​കുന്നേരം ആ​റി​ന് കോ​യി​പ്പു​റ​ത്തു​വെ​ച്ചാണ് സി​ദ്ധ​യെ പന്നി ആക്രമിച്ചത്. സിദ്ധയെ ഇ​ടി​ച്ചി​ട്ട​ശേ​ഷം പ​ന്നി ഓ​ടി മ​റ​യുകയായിരുന്നു. തു​ട​ർ​ന്ന്, കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ മൂ​ന്നു​പേ​രെ​യും ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ര​വി​യെ​യും ചെ​ല്ല​പ്പ​ൻ പി​ള്ള​യെ​യും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യിലേക്ക് മാറ്റി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒരിപ്പുറത്ത് ഭഗവതി ദേവസ്വം മതപാഠശാലയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു

0
തട്ടയിൽ : ഒരിപ്പുറത്ത് ഭഗവതി ദേവസ്വം മതപാഠശാലയുടെ വാർഷികാഘോഷവും ആധ്യാത്മിക പഠനശിബിരവും...

ദല്ലാള്‍മാരുമായി ഇടത് നേതാക്കൾ അടുപ്പം പുലർത്തരുത് ; സിപിഎം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച...

വേനലിൽ വെന്തുരുകി കേരളം ; പാലക്കാട് ഉഷ്ണതരംഗം അതിരൂക്ഷമാകുന്നു, മുന്നറിയിപ്പ് നൽകി ദുരന്തനിവാരണ അതോറിറ്റി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഇനിയും താപനില വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ...

ഓതറ കുടുംബാരോഗ്യകേന്ദ്രവും നസ്രത്ത് ഫാർമസി കോളേജും ചേർന്ന് ആരോഗ്യ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

0
ഓതറ : ലോക മലമ്പനി ദിനത്തോടനുബന്ധിച്ച് ഓതറ കുടുംബാരോഗ്യകേന്ദ്രവും നസ്രത്ത് ഫാർമസി...