പ്രധാനമന്ത്രിയെ വികൃതമാക്കി ചിത്രീകരിച്ച് ഫ്ളക്സ് ; എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കവാടത്തിനുമുന്നിൽ പ്രധാനമന്ത്രിയെ വികൃതമാക്കി ചിത്രീകരിച്ച് എസ്എഫ്‌ഐയുടെ ഫ്ളക്സ്. ശനിയാഴ്ച രാവിലെയാണ് ഫ്ളക്സ് കണ്ടത്. സംഭവത്തിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ പേരിൽ പോലീസ് കേസെടുത്തു. കേന്ദ്ര ഏജൻസിയും സംഭവം അന്വേഷിക്കുന്നുണ്ട്. അടുത്തദിവസം ആരംഭിക്കുന്ന യൂണിയൻ കലോത്സവത്തിന്റെ ഭാഗമായാണ് ഫ്ലെക്സ് സ്ഥാപിച്ചത്. സംഭവം വിവാദമാകുകയും ബിജെപി പ്രതിഷേധിക്കുകയും ചെയ്തതോടെ ഫ്ളക്സ് അപ്രത്യക്ഷമായി. എന്നാൽ ബിജെപി വൈകീട്ട് കാമ്പസിനുമുന്നിലേക്ക് പ്രകടനം നടത്തി. കവാടത്തിനുമുന്നിൽ പ്രതിഷേധം നടക്കുമ്പോൾ ഒരു ഇരുചക്രവാഹനം ഇടയിലൂടെ കടന്നുപോകാൻ ശ്രമിച്ചത് ബിജെപി പ്രവർത്തകരെ ചൊടിപ്പിച്ചു.

ഇതു ചോദ്യം ചെയ്തപ്പോൾ കാമ്പസിനുള്ളിൽ നിന്നും എസ്എഫ്‌ഐ പ്രവർത്തകരും എത്തി. തുടർന്ന് ശക്തമായ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഇതോടെ പോലീസ് ഇടപെട്ടു. പിന്നീട് ബിജെപി പ്രവർത്തകർ തങ്ങളെ മർദിച്ചെന്നാരോപിച്ച് എസ്എഫ്‌ഐ പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിക്കുന്ന ഫ്ലക്സ് സമൂഹത്തിൽ മതസ്പർദയുണ്ടാക്കുന്നതാണെന്ന് ബിജെപി ആരോപിച്ചു. എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ നടപടിയെടുക്കാത്ത സർവകലാശാലാ അധികൃതരുടെ നിലപാടിനെയും ബിജെപി വിമർശിച്ചു. സർവകലാശാലയിലേക്ക് നടത്തിയ ബിജെപി പ്രകടനം ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷീജാസതീഷ് അധ്യക്ഷയായി. അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് ബിജെപി പ്രവർത്തകരുടെ പേരിലും പോലീസ് കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....