Thursday, May 2, 2024 12:16 pm

വനിതാ വാച്ച്‌ ആൻഡ്‌ വാർഡുമാരെ ആക്രമിച്ചവരെ സസ്‌പെൻഡ്‌ ചെയ്യണം ; പി കെ ശ്രീമതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭയിലെ വാച്ച്‌ ആൻഡ്‌ വാർഡുമാരെ ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച പ്രതിപക്ഷ എംഎൽഎമാരെ നിയമസഭയിൽ നിന്ന്‌ സസ്‌പെൻഡ്‌ ചെയ്യണമെന്നും അത്തരക്കാർ സഭയിലിരിക്കുന്നത്‌ അപമാനമാണെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ്‌ പി കെ ശ്രീമതി പ്രസ്താവനയിൽ പറഞ്ഞു.

ലൈംഗികാതിക്രമണം ഉണ്ടായെന്ന വനിതാ ജീവനക്കാരുടെ വെളിപ്പെടുത്തലിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തണം. ഈ സംഭവം നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതാണ്. ഉന്തിലും തള്ളിലും പെട്ടുണ്ടായ സാധാരണ അപകടമല്ല അവർക്കുണ്ടായത്‌. കരുതിക്കൂട്ടിയുള്ള കനത്ത ആക്രമണത്തിനാണ്‌ വനിതാ ജീവനക്കാർ ഇരയായത്‌. നടുവിനും കൈകൾക്കും അടക്കം ഗുരുതര പരിക്കാണ്‌ ഏറ്റത്‌. സഭയിലെ വാച്ച്‌ ആൻഡ്‌ വാർഡുകളായ വിളപ്പിൽ സ്വദേശി നീതു, പേയാട്‌ സ്വദേശി മാളവിക, വികാസ്‌ഭവൻ പോലീസ്‌ ക്വാർട്ടേഴ്‌സിലെ അഖില എന്നിവരെ നേരിട്ട്‌ സന്ദർശിച്ചു.

നടുവിന്‌ ഗുരുതര ചതവേറ്റ നീതുവിന്‌ രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചികിത്സ ആവശ്യമാണ്‌. മാളവികയാകട്ടെ കൈയ്‌ക്ക്‌ ഏറ്റ പരിക്ക്‌ കാരണം രാത്രിയിൽ ഉറങ്ങാൻപോലും കഴിയാത്ത സാഹചര്യത്തിലാണ്‌. വൃക്കമാറ്റ ശസ്‌ത്രക്രിയയ്ക്ക്‌ കാത്തിരിക്കുന്ന ഭർത്താവിനൊപ്പം കഴിയുന്ന അഖില നേരിട്ടതും ക്രൂര ആക്രമണമാണ്‌.

ഇന്നുവരെ ഇത്തരമൊരു ആസൂത്രിക ആക്രമണം വനിതാ പോലീസുകാർക്കെതിരെ സഭയിൽ ഉണ്ടായിട്ടില്ല. ഇവരെ ശാരീരികമായി ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടി എടുക്കുക മാത്രമല്ല അവരെ സഭയിൽ നിന്ന്‌ സസ്‌പെൻഡ്‌ ചെയ്യണമെന്നും മഹിളാ അസോസിയേഷൻ ആവശ്യപ്പെടുന്നു. ഇതാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ അസോസിയേഷൻ നിവേദനവും നൽകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചുട്ട് പൊള്ളി ബെംഗളൂരു ; ബുധനാഴ്ച 40 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിനം

0
ബെംഗളൂരു : തൊഴിലാളി ദിനത്തിൽ 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചൂട്...

കോയിപ്രം പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള പൊതുകിണർ മലിനം ; ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ

0
ഐരേക്കാവ് : കോയിപ്രം പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള പൊതുകിണർ മലിനമായതോടെ ഉപയോഗിക്കാൻ പറ്റാത്ത...

ലൈംഗികാതിക്രമ പരാതിയിൽ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

0
ന്യൂഡൽഹി : ലൈംഗികാതിക്രമ കേസിൽ ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയും ജെഡിഎസ് സിറ്റിംഗ്...

വിചിത്ര എസ്എംഎസ് ചെറിയൊരു കയ്യബദ്ധം ; കൊവിഡ് കാരണമല്ല ഡ്രൈവിംഗ് ടെസ്റ്റ് മാറ്റിയത്’; വിശദീകരണവുമായി...

0
കാസര്‍കോട്: കാസർകോട് ഗ്രൗണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ അനിശ്ചിത കാലത്തേക്ക് നിർത്തി വച്ചതിനുള്ള...