മുഹമ്മദ് സുബൈറിന് വധഭീഷണിയുമായി സംഘപരിവാർ പ്രൊഫൈലുകൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: മാധ്യമപ്രവർത്തകനും ഫാക്ട് ചെക്കറുമായ മുഹമ്മദ് സുബൈറിന് സംഘപരിവാർ സോഷ്യൽമീഡിയ ഹാൻഡിലുകളിൽ നിന്ന് വധഭീഷണി. ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ സൈബർ ഹാൻഡിലുകൾ പ്രചരിപ്പിച്ച നുണകളും ഫേക് ന്യൂസുകളും മുഹമ്മദ് സുബൈർ പൊളിച്ചടുക്കിയത് ചർച്ചയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് സംഘ്പരിവാർ പ്രൊഫൈലുകളിൽ നിന്ന് സുബൈറിനെതിരെ സൈബറാക്രമണം വീണ്ടും ഉണ്ടായത്. ഇതിന്റെ പിന്നാലെയാണ് സുബൈറിന്റെ മേൽവിലാസമടക്കമുള്ള വിവരങ്ങൾ പ്രചരിപ്പിക്കുകയും ഭീഷണിസന്ദേശങ്ങൾ അയക്കുകയും ചെയ്തത്. എക്സിലൂടെ വധഭീഷണി ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ച മുഹമ്മദ് സുബൈർ ബെംഗളൂരു ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്ക് (ഈസ്റ്റ്) പരാതി നൽകി. തന്റെ മതവികാരം വ്രണപ്പെടുത്തുന്നതിനായി ചില സംഘ്പരിവാർ, ഹിന്ദുത്വ അക്കൗണ്ടുകൾ സ്വകാര്യ വിവരങ്ങൾ, വിലാസം, കോൺടാക്റ്റ് നമ്പർ എന്നിവ പ്രചരിപ്പിച്ച് വീട്ടിലേക്ക് പന്നിമാംസം അയക്കാൻ അഹ്വാനം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഐടി ആക്ടടക്കം നിരവധി വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും പരാതിയിൽ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...