Tuesday, May 7, 2024 7:27 pm

കൊല്ലത്ത് കൊച്ചുമകളുടെ വീട് കത്തിച്ചു, മധ്യവയസ്‌കന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചടയമംഗലം: കൊച്ചുമകളുടെ വീട് കത്തിച്ച കേസില്‍ മധ്യവയസ്‌കന്‍ പിടിയില്‍. കൊല്ലം ചടയമംഗലത്താണ് സംഭവം. കേസില്‍ നിലമേല്‍ സ്വദേശി അബുബക്കറാണ് അറസ്റ്റിലായത്. സാമ്പത്തിക തര്‍ക്കത്തിന്റെ പേരിലാണ് ഇയാള്‍ കൊച്ചുമകളുടെ വീട് കത്തിച്ചത്. കൊച്ചുമകളായ നൗഫിതയുടെ വീടിന് പിന്‍വശത്തെ കൂട്ടിയിട്ടിരുന്ന വിറകിനാണ് എഴുപതുകാരനായ അബൂബക്കര്‍ തീയിട്ടത്. തീ പടര്‍ന്ന് വിടിന്റെ ഒരുഭാഗം പൂര്‍ണമായി കത്തി. ചൊവ്വാഴ്ച്ച പുലര്‍ച്ചയാണ് സംഭവം നടന്നത്. വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അബൂബക്കറെ നിലമേലില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

അബൂബക്കര്‍ നൗഫിതയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, യുവതി പണം നല്‍കിയില്ല. ഇതിന്റെ പ്രതികാരത്തിലാണ് ഇയാള്‍ വീടിന് തീയിട്ടത്. മറ്റൊരു കൊച്ചുമകളുടെ കല്ല്യാണം നടത്താനെന്ന പേരിലാണ് ഇയാള്‍ പണം ആവശ്യപ്പെട്ടത്. യുവതി പണം നല്‍കിയില്ലെന്ന് മാത്രമല്ല തന്റെ വീട്ടില്‍ പണം ചോദിച്ച് എത്തുന്നതും വിലക്കിയിരുന്നു. ഇതില്‍ പ്രകോപിതനായാണ് പ്രതി വീടിന് തീ വെച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാത്യു കുഴല്‍നാടന്‍ ഒരു വക്കീല്‍ ഗുമസ്ഥനൊപ്പമെങ്കിലും കുറച്ചുകാലം പ്രാക്ടീസ് ചെയ്യുന്നത് ഭാവിയില്‍ ഗുണം ചെയ്‌തേക്കുമെന്ന്...

0
തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍ ഒരു വക്കീല്‍ ഗുമസ്ഥനൊപ്പമെങ്കിലും കുറച്ചുകാലം പ്രാക്ടീസ് ചെയ്യുന്നത്...

മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു ; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ തുലാസില്‍

0
ഹരിയാന : ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവെ ബിജെപിക്കു പ്രതിസന്ധിയായി ഹരിയാന....

വെസ്റ്റ്‌ നൈൽ പനി ; രോഗ ബാധിതരുടെ എണ്ണം 11 ആയി

0
കോഴിക്കോട്: സംസ്ഥാനത്ത് വെസ്റ്റ്‌ നൈൽ പനി സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി....

പുലിയെ പേടിക്കാതെ കുട്ടികൾക്ക് എത്താനാകണം ; പൊൻമുടി യുപി സ്കൂൾ വിഷയത്തില്‍ കര്‍ശന നിലപാടുമായി...

0
തിരുവനന്തപുരം: പൊൻമുടി ഗവൺമെന്റ് യു പി സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം വന്യമൃഗങ്ങൾ...