കൊല്ലത്ത് കൊച്ചുമകളുടെ വീട് കത്തിച്ചു, മധ്യവയസ്‌കന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചടയമംഗലം: കൊച്ചുമകളുടെ വീട് കത്തിച്ച കേസില്‍ മധ്യവയസ്‌കന്‍ പിടിയില്‍. കൊല്ലം ചടയമംഗലത്താണ് സംഭവം. കേസില്‍ നിലമേല്‍ സ്വദേശി അബുബക്കറാണ് അറസ്റ്റിലായത്. സാമ്പത്തിക തര്‍ക്കത്തിന്റെ പേരിലാണ് ഇയാള്‍ കൊച്ചുമകളുടെ വീട് കത്തിച്ചത്. കൊച്ചുമകളായ നൗഫിതയുടെ വീടിന് പിന്‍വശത്തെ കൂട്ടിയിട്ടിരുന്ന വിറകിനാണ് എഴുപതുകാരനായ അബൂബക്കര്‍ തീയിട്ടത്. തീ പടര്‍ന്ന് വിടിന്റെ ഒരുഭാഗം പൂര്‍ണമായി കത്തി. ചൊവ്വാഴ്ച്ച പുലര്‍ച്ചയാണ് സംഭവം നടന്നത്. വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അബൂബക്കറെ നിലമേലില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

അബൂബക്കര്‍ നൗഫിതയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, യുവതി പണം നല്‍കിയില്ല. ഇതിന്റെ പ്രതികാരത്തിലാണ് ഇയാള്‍ വീടിന് തീയിട്ടത്. മറ്റൊരു കൊച്ചുമകളുടെ കല്ല്യാണം നടത്താനെന്ന പേരിലാണ് ഇയാള്‍ പണം ആവശ്യപ്പെട്ടത്. യുവതി പണം നല്‍കിയില്ലെന്ന് മാത്രമല്ല തന്റെ വീട്ടില്‍ പണം ചോദിച്ച് എത്തുന്നതും വിലക്കിയിരുന്നു. ഇതില്‍ പ്രകോപിതനായാണ് പ്രതി വീടിന് തീ വെച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി ; ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി സംവദിക്കും

0
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി...

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...

നേപ്പാൾ പ്രളയം : അടിയന്തിര സഹായവും മരുന്നുകളുമെത്തിച്ച് ഇന്ത്യ

0
ന്യൂഡൽഹി : മിന്നൽപ്രളയത്തിൽ ദുരന്തമനുഭവിക്കുന്ന നേപ്പാളിന് തുണയായി ഇന്ത്യ 10 ടൺ...

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...