Monday, May 20, 2024 12:50 pm

റിയാദിൽ പുതിയ ബസ് സർവിസ് ആരംഭിച്ചു ; രണ്ട് മണിക്കൂർ യാത്രക്ക് നാല് റിയാൽ

For full experience, Download our mobile application:
Get it on Google Play

റിയാദ്: സൗദി തലസ്ഥാന നഗരത്തിന്റെ മുഖഛായ മാറ്റുന്ന കിങ് അബ്ദുൽ അസീസ് ഗതാഗത പദ്ധതിയുടെ ഭാഗമായ ‘റിയാദ് ബസ്’ സർവിസിന് തുടക്കം. ആദ്യ ഘട്ടമായി 15 റൂട്ടുകളിൽ 340 ബസുകളുടെ സർവിസാണ് ഞായറാഴ്ച ആരംഭിച്ചതെന്ന് റിയാദ് സിറ്റി റോയൽ കമീഷൻ അറിയിച്ചു. പച്ചയും ക്രീമും നിറത്തിലുള്ള ഈ ബസുകൾ നിരത്തിലിറങ്ങിയതോടെ ഇതുവരെ സർവിസ് നടത്തിയിരുന്ന സൗദി പബ്ലിക് ട്രാൻസ്‍പോർട്ട് കമ്പനിയുടെ (സാപ്റ്റ്കോ) ചുവന്ന ബസുകൾ പൂർണമായും ഒഴിവായി.

24 മണിക്കൂറും സർവിസുണ്ടാവും. രണ്ട് മണിക്കൂർ യാത്ര ചെയ്യാൻ നാല് റിയാലാണ് ടിക്കറ്റ് ചാർജ്. ബസിൽ കയറിയത് മുതൽ ഇറങ്ങുന്നതുവരെയുള്ള സമയമാണ് കണക്കാക്കുക. എന്നിട്ടും സമയം ബാക്കിയുണ്ടെങ്കിൽ അടുത്ത ബസുകളിൽ യാത്ര തുടരാം. അതായത് നാല് റിയാലിന് രണ്ട് മണിക്കൂർ നേരം ദിവസത്തിൽ ഏത് സമയത്തും എത്ര ബസുകളിലും മാറിമാറി യാത്ര ചെയ്യാം. ആദ്യ ദിനത്തിൽ യാത്ര പൂർണമായും സൗജന്യമായിരുന്നെങ്കിലും തിങ്കളാഴ്ച മുതൽ ടിക്കറ്റ് എടുക്കണം.

ബസ് സ്റ്റോപ്പുകളിൽ സ്ഥാപിച്ചിരിക്കുന്ന വെന്റിങ് മെഷീനുകളിൽനിന്ന് യാത്രക്കാർക്ക് നേരിട്ട് ടിക്കറ്റ് എടുക്കാം. ഇത് സമാർട്ട് കാർഡാണ്. റിയാദ് മെട്രോക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഈ കാർഡിന് ‘ദർബ്’ എന്നാണ് പേര്. കാർഡിന്റെ വില 10 റിയാലാണ്. വെൻറിങ് മെഷീനിൽ 10 റിയാൽ നൽകി കാർഡ് നേടിയാൽ അഞ്ച് റിയാൽ മുതൽ 150 റിയാൽ വരെ അതിൽ ടോപ്പ് അപ്പ് ചെയ്യാം. റിയാദ് മെട്രോ ആപ്പ്, വെബ്‍സൈറ്റ് എന്നിവ വഴിയും കാർഡ് എടുക്കാം.

ബസിലുള്ള ഡിവൈസിൽ ബാങ്ക് എ.ടി.എം കാർഡ് സ്വയിപ്പ് ചെയ്തും ടിക്കറ്റെടുത്ത് യാത്ര ചെയ്യാം. ആറു വയസുവരെയുള്ള കുട്ടികൾക്ക് യാത്ര പൂർണമായും സൗജന്യമാണ്. ബസിനുള്ളിൽ അത്യാധുനിക സൗകര്യങ്ങളാണുള്ളത്. സ്റ്റോപ്പുകളുടെ പേരും അവിടേക്കുള്ള ദൂരവും എല്ലാം സ്ക്രീനിൽ കാണിക്കും.
15 റൂട്ടുകളിലായി 633 ബസ് സ്റ്റോപ്പുകളെ ബന്ധിപ്പിച്ചാണ് നിലവിലെ സർവിസ്. അഞ്ചുഘട്ടമായുള്ള പദ്ധതി പൂർത്തിയായാൽ 86 റൂട്ടുകളിലായി 800 ലേറെ ബസുകൾ നഗരത്തിന്റെ മുക്കുമൂലകളെ ബന്ധിപ്പിച്ച് സർവിസ് നടത്തും. അപ്പോൾ ബസ് സ്റ്റോപ്പുകളുടെ എണ്ണം 2,900 ആയി ഉയരും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചുങ്കപ്പാറ – പൊന്തൻപുഴ റോഡിൽ അപകട ഭീഷണിയായി മെറ്റലും മണ്ണും

0
ചുങ്കപ്പാറ : ചുങ്കപ്പാറ - പൊന്തൻപുഴ റോഡിൽ അപകട ഭീഷണിയായി മെറ്റലും...

കിർഗിസ്ഥാനിലെ വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആക്രമണം ; ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷിതർ

0
ബിഷ്കെക്ക്: കിർഗിസ്ഥാനിലെ ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷിതരാണെന്നും തലസ്ഥാനമായ ബിഷ്കെക്കിൽ സ്ഥിതിഗതികൾ സാധാരണ...

ട്രെയിനില്‍ കയറി ബാഗ് എടുത്ത് സ്ഥലം വിടും ; കയ്യോടെ പൊക്കി ആര്‍പിഎഫ് ;...

0
തിരുവനന്തപുരം: ട്രെയിനില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. വിഴിഞ്ഞം മുല്ലൂര്‍ സ്വദേശി...

ബ്ലഡ്‌ ഡോണേഴ്സ് കേരള പത്തനംതിട്ട ഘടകം നിർധനരായ കുട്ടികൾക്കായി പഠനോപകരണ വിതരണം നടത്തി

0
പത്തനംതിട്ട : ബ്ലഡ്‌ ഡോണേഴ്സ് കേരള പത്തനംതിട്ട ഘടകം  നിർധനരായ കുട്ടികൾക്കായി...