ബ്ലഡ്‌ ഡോണേഴ്സ് കേരള പത്തനംതിട്ട ഘടകം നിർധനരായ കുട്ടികൾക്കായി പഠനോപകരണ വിതരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബ്ലഡ്‌ ഡോണേഴ്സ് കേരള പത്തനംതിട്ട ഘടകം  നിർധനരായ കുട്ടികൾക്കായി പഠനോപകരണ വിതരണം നടത്തി. വെള്ളകുളങ്ങര മൗണ്ട് ഒലിവ് മാർത്തോമാ പാരിഷ് ഹാളിൽ വെച്ച് നടന്ന പൊതുസമ്മേളനവും സ്നേഹപാഠ വിതരണ ഉത്ഘാടനവും കേരള നിയമസഭ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ബ്ലഡ്‌ ഡോണേഴ്സ് കേരള പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് ബിജു കുമ്പഴ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുതുതായി രൂപീകരിക്കുന്ന ബ്ലഡ്‌ ഡോണേഴ്സ് കേരള അടൂർ താലൂക്ക് കമ്മിറ്റി ഉദ്ഘാടനം അടൂർ കണ്ണംകോട് മാർത്തോമ്മാ പള്ളി വികാരി റവ. കെ എം മാത്യു പള്ളിക്കൽ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ പ്രമോദിന് നൽകി കൊണ്ട് നിർവഹിച്ചു. ഏനാത്ത് പോലീസ് ഇൻസ്പെക്ടർ ജി.വിഷ്ണു മുഖ്യ പ്രഭാഷണവും അടൂർ ഫയർ &റസ്ക്യു സ്റ്റേഷൻ ഓഫിസർ വിനോദ് കുമാർ വി സ്നേഹപാഠ സന്ദേശവും നൽകി.

എഴുപത്തിയഞ്ച് തവണ രക്തം ദാനം ചെയ്ത ആറന്മുള സ്വദേശി സുധീർ നരേന്ദ്രനെയും പത്താം ക്ലാസ്, പ്ലസ് ടൂ പരീക്ഷകൾക്ക് ഉന്നത മാർക്ക് ലഭിച്ച ബ്ലഡ്‌ ഡോണേഴ്സ് കേരള ഭാരവാഹികളുടെ മക്കളെയും രക്തദാന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ബ്ലഡ്‌ ഡോണേഴ്സ് കേരള അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. ബ്ലഡ്‌ ഡോണേഴ്സ് കേരള സെക്രട്ടറി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡൻ്റ് ഷൈജു മോൻ, ഡോ. റോജി പി ഉമ്മൻ, ലീഗൽ അഡ്വൈസർ സിന്ധു ആർ നായർ, ധന്യ, തെങ്ങമം സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ സുജ ഹരി നന്ദി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...

ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

0
ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ...

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...