Tuesday, May 7, 2024 11:33 pm

ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിക്ക് പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് അപകടം ബസ് യാത്രക്കാരിക്ക് പരിക്ക്‌. തലക്ക് പരിക്കേറ്റ യുവതിയെ കലഞ്ഞൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലഞ്ഞൂർ കുടുത്ത ജംഗ്ഷനിൽ വൈകിട്ട് മൂന്നരയോടെ ആണ് അപകടം നടന്നത്. ഇളമണ്ണൂർ ഭാഗത്ത് നിന്നും വന്ന ഇന്നോവയും എതിരെ വന്ന ബസും തമ്മിൽ കുടുത്ത ജംഗ്ഷനിൽ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് റോഡുകൾ സംഗമിക്കുന്ന ഭാഗമായതിനാലും വളവുകൾ ഉള്ളതിനാലും എതിരെ വരുന്ന വാഹനങ്ങൾ കാണുവാൻ പോലും സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്.  കുടുത്ത ജംഗ്ഷനിൽ നിരവധി അപകടങ്ങൾ ആണ് നടന്നിട്ടുള്ളത്.

ഈ ഭാഗത്ത് റിഫ്ളക്ടറുകൾ സ്ഥാപിക്കണം എന്ന നാട്ടുകാരുടെ ആവശ്യത്തിന് നേരെ അധികൃതര്‍ കണ്ണടയക്കുകയാണ് ചെയ്യുന്നത്. വലിയ ഒരു ദുരന്തം വരാന്‍ കാത്തിരിക്കുകയാണ് അപകടമുന്നറിയിപ്പ് ഫലകങ്ങളും വേഗ നിയന്ത്രണ സംവിധാനങ്ങളും ഏര്‍പ്പെടുത്താന്‍ എന്ന ആക്ഷേപം ശക്തമാണ്. ആധുനിക നിലവാരത്തിൽ ടാറിങ് പൂർത്തീകരിച്ച റോഡ് ആയതിനാൽ വളരെ വേഗതയിലാണ് വാഹനങ്ങൾ വരുന്നത്.റോഡിലെ വളവുകൾ തിരിച്ചറിയാൻ ആവശ്യമായ സൂചനാ ബോർഡുകൾ ഇല്ലാത്തതും വാഹനാപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബി.എസ്.എന്‍.എല്ലിന്റെ ടെലിഫോണ്‍ ഫൈബര്‍ കേബിളുകൾ സാമൂഹ്യ വിരുദ്ധര്‍ വ്യാപകമായി നശിപ്പിച്ച നിലയില്‍

0
കോഴിക്കോട്: വടകരയുടെ വിവിധ ഭാഗങ്ങളില്‍ ടെലിഫോണും ഇന്റര്‍നെറ്റും നിശ്ചലമായെന്ന പരാതിയില്‍ അന്വേഷണം...

സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ ശ്രമം നടത്തും : മന്ത്രി മുഹമ്മദ് റിയാസ്

0
കോഴിക്കോട് : ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താനുള്ള എല്ലാ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; മഹാരാഷ്ട്രയിൽ ഖാർഗെയും പ്രിയങ്കയും പ്രചരണത്തിന് നേതൃത്വം നൽകും

0
മുംബൈ: മഹാരാഷ്ട്രയിൽ അവസാന 2 ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദേശീയ...

നിരോധിത പുകയില ഉല്‍പന്നങ്ങൾ കച്ചവടം ചെയ്ത കടക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: നിരോധിത പുകയില ഉല്‍പന്നങ്ങളായ ഹാന്‍സ്, കൂള്‍ ലീഫ് മുതലായവ കച്ചവടം...