13 കാരനെ കെ.എസ്.ആര്‍.ടി.സി. ബസില്‍നിന്ന് ഇറക്കിവിട്ട സംഭവം ; അന്വേഷണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ടിക്കറ്റെടുക്കാന്‍ നല്‍കിയ 20 രൂപ നോട്ട് കീറിയതാണെന്ന് പറഞ്ഞ് സ്‌കൂള്‍വിദ്യാര്‍ഥിയെ നട്ടുച്ചയ്ക്ക് ബസില്‍നിന്ന് വഴിയില്‍ ഇറക്കിവിട്ട് കെ.എസ്.ആര്‍.ടി.സി. വനിതാ കണ്ടക്ടര്‍. പാറ്റൂര്‍ വി.വി റോഡില്‍ താമസിക്കുന്ന 13 വയസുകാരനെയാണ് കണ്ടക്ടര്‍ പൊരിവെയിലത്ത് ഇറക്കിവിട്ടത്. വഴിവക്കില്‍ നിന്ന കുട്ടിയെ മുക്കാല്‍ മണിക്കൂറിനു ശേഷം ഒരു ബൈക്ക് യാത്രക്കാരനാണ് വീടിനു സമീപം കൊണ്ടുവിട്ടത്. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് വിഭാഗം അന്വേഷണമാരംഭിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗത്തില്‍ നിന്ന് ഫോണിലൂടെ മൊഴി ശേഖരിച്ചു എന്നും എന്നാല്‍ ബസ്സും ജീവനക്കാരെയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല എന്നാണ് അറിയുന്നത് എന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

പരീക്ഷ കഴിഞ്ഞ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സ്‌കൂളിനു മുന്നില്‍നിന്ന് വിദ്യാര്‍ഥി കിഴക്കേക്കോട്ടയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറിയത്. വെണ്‍പാലവട്ടം വേള്‍ഡ് മാര്‍ക്കറ്റിനു മുന്നിലെത്തിയപ്പോഴാണ് വനിതാ കണ്ടക്ടര്‍ ടിക്കറ്റ് ചോദിച്ചു വന്നത്. കുട്ടിയുടെ കൈവശമുണ്ടായിരുന്ന 20 രൂപ നോട്ട് കൊടുത്തപ്പോള്‍ നോട്ട് കീറിയതാെണന്ന കാരണം പറഞ്ഞ് അപ്പോള്‍ത്തന്നെ ബെല്ലടിച്ച് ബസ് നിര്‍ത്തി ഇറക്കിവിടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം : സി.പി.ഐ ഞള്ളൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും...

0
കോന്നി : തണ്ണിത്തോട്, ആവോലിക്കുഴി മേഖകളിലെ വിവിധ സ്ഥലങ്ങളില്‍ രൂക്ഷമാകുന്ന വന്യ മൃഗ...

എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

0
കോഴിക്കോട്: എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് മുസ്‌ലിം...

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ ഡിസിസി അംഗം ചേന്തി അനിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞുനിർത്തി സംഭവത്തിൽ...

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറിന്റെ വീട്ടില്‍ വിജിലന്‍സിന്റെയും എക്‌സൈസ് കമ്മീഷണറുടെയും നേതൃത്വത്തില്‍ മിന്നല്‍...

0
തിരുവനന്തപുരം: ബാറുടമകളുമായി അനധികൃത ഇടപാടുകള്‍ നടത്തിയെന്ന വിവരത്തെ തുടര്‍ന്ന് ഡെപ്യൂട്ടി എക്‌സൈസ്...