വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം : സി.പി.ഐ ഞള്ളൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട്, ആവോലിക്കുഴി മേഖകളിലെ വിവിധ സ്ഥലങ്ങളില്‍ രൂക്ഷമാകുന്ന വന്യ മൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുവാന്‍ വനം വകുപ്പ് തയ്യാറാകണമെന്ന് സി.പി.ഐ കോന്നി മണ്ഡലം സെക്രട്ടറി എ.ദീപകുമാര്‍ ആവശ്യപ്പെട്ടു. തണ്ണിത്തോട് പഞ്ചായത്തിലെ വിവിധ മേഖലകളിലെ വന്യ ജീവി ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ എലിമുള്ളുംപ്ലാക്കല്‍ ബ്രാഞ്ച്, അഖിലേന്ത്യ കിസാന്‍ സഭ എന്നിവയുടെ നേതൃത്വത്തില്‍ ഞള്ളൂര്‍ ഉത്തര കുമരംപേരൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആനയും കടുവയും പുലിയും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ മലയോര മേഖലയില്‍ നാശം വിതയ്ക്കുകയാണ്. വന മേഖലയില്‍ താമസിക്കുന്നവര്‍ രാത്രി ഭയന്നാണ് കഴിയുന്നത്. നാട്ടില്‍ ഇറങ്ങി മനുഷ്യ ജീവന് ഭീഷണിയാകുന്ന വന്യ മൃഗങ്ങളെ കാട് കയറ്റുന്നത്തില്‍ വനം വകുപ്പ് തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. കാട്ടാനയും കാട്ടുപന്നിയും ഉള്‍പ്പെടെ കര്‍ഷകര്‍ക്ക് വലിയ നാശമാണ് വരുത്തി വെക്കുന്നത്. കഴിഞ്ഞ ദിവസം ആവോലിക്കുഴിയില്‍ പശുക്കിടാവിനെ ഏത് വന്യമൃഗമാണ്‌ ആക്രമിച്ച് കൊന്നത് എന്ന് തിരിച്ചറിയാന്‍ പോലും വനപാലകര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.കെ.ലാല്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ കോന്നി മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം പി.സി.ശ്രീകുമാര്‍, കോന്നി മണ്ഡലം കമ്മറ്റി അംഗം കെ.സന്തോഷ്, സി.പി.ഐ തണ്ണിത്തോട് ലോക്കല്‍ സെക്രട്ടറി പി.ആര്‍.മോഹനന്‍, എലിമുള്ളുംപ്ലാക്കല്‍ ബ്രാഞ്ച് സെക്രട്ടറി പി.സി.രഘുകുമാര്‍, അഖിലേന്ത്യ കിസാന്‍ സഭ ജില്ലാ വൈസ് പ്രസിഡന്‍റ് ഡോ.എം.രാജന്‍,  കിസാന്‍ സഭ കോന്നി മണ്ഡലം സെക്രട്ടറി പി.തുളസീധരന്‍ നായര്‍, വൈസ് പ്രസിഡന്‍റ് ജോണിക്കുട്ടി, അയൂബ് ഖാന്‍, എ.ഐ.വൈ.എഫ് തണ്ണിത്തോട് പഞ്ചായത്ത് സെക്രട്ടറി രജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തു

0
മലപ്പുറം: മലപ്പുറം കീഴ്‌ശേരിയില്‍ ജീവനൊടുക്കിയ ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും...

കാട്ടുപോത്തിന്റെ ആക്രമണം ; കോഴിക്കോട് വിലങ്ങാട് യുവാവിന് ദാരുണാന്ത്യം

0
വിലങ്ങാട്(കോഴിക്കോട്) : കോഴിക്കോട് വിലങ്ങാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ്...

കർണാടകയിലെ അഞ്ച് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചു

0
കർണാടക: കർണാടകയിലെ അഞ്ച് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ പഴകിയ ഭക്ഷണ സാധനങ്ങൾ...

പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ടുള്ള ചന്ദ്രികയിലെ ലേഖനത്തിൽ വിശദീകരണവുമായി കെ പി എ മജീദ്...

0
മലപ്പുറം: എൽ ഡി എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ടുള്ള ചന്ദ്രികയിലെ...