തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞുനിർത്തി സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെതിരെ നടപടിയുമായി പാർട്ടി. ഇദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ചേന്തി അനിലിനെ പുറത്താക്കിയത്. തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ എന്‍ ശക്തനാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. കെപിസിസി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് നടപടി. സംഭവത്തിൽ ചേന്തി അനിലിന് പിന്തുണയുമായി കോൺഗ്രസിൽ നിന്നുള്ള ആരും എത്തിയിട്ടില്ല. നടപടിയെടുക്കണമെന്ന കാര്യത്തില്‍ എല്ലാ നേതാക്കളും ഒറ്റക്കെട്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
മുഖ്യമന്ത്രിയെ തെരുവില്‍ നേരിടുന്നതിനെ പാര്‍ട്ടി അംഗീകരിക്കുന്നില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയെ തടഞ്ഞ് നിര്‍ത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് മന്ത്രി കെ മുരളീധരനും പറഞ്ഞിരുന്നു. ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചേന്തിയിൽ നടന്ന പരിപാടിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യാതെ മടങ്ങുന്നതിനിടെ ഒരു സംഘം പ്രവർത്തകർ വാഹനം കൈകാണിച്ച് തടഞ്ഞുനിർത്തിയെന്നാണ് ആരോപണം. ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയോട് മോശമായി പെരുമാറുകയും അസഭ്യവാക്കുകൾ പറയുകയും ചെയ്തത് തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് സംഘത്തെ സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.































