Thursday, May 2, 2024 9:30 am

ഇന്ത്യയിലെ ധനികരില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി മുകേഷ് അംബാനി

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ മുന്നിലെത്തി റിലയൻസ് ഇന്റർസ്ട്രീസ് തലവൻ മുകേഷ് അംബാനി. ലോകത്തെ ധനികരുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് മുകേഷ് അംബാനിയുള്ളത്. ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യക്കാരനായി മുകേഷ് അംബാനി. അദ്ദേഹത്തിന്റെ ആസ്തി 82 ബില്യൺ ഡോളറാണ്. സമ്പത്തിൽ 20 ശതമാനം ഇടിവ് ഉണ്ടായിട്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന കിരീടവും മുകേഷ് അംബാനി നിലനിർത്തി. 82 ബില്യൺ ഡോളറിന്റെ ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളത്.

സമ്പത്തില്‍ 21ബില്യണ്‍ ഡോളര്‍ കുറഞ്ഞിട്ടും രാജ്യത്തും ഏഷ്യയിലും ഒന്നാം സ്ഥാനത്ത് തന്നെയെന്നതാണ് ശ്രദ്ധേയമായ കാര്യം. നേരത്തെ രാജ്യത്തെ ഏറ്റവും സമ്പന്നനായി അദാനി എത്തിയപ്പോഴും അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് തന്നെയായിരുന്നു ഏറ്റവും മൂല്യമുള്ള കമ്പനിക്കുള്ള ഒന്നാം സ്ഥാനം. ലോകത്തെ സമ്പന്നന്മാര്‍ക്കെല്ലാം തന്നെ പോയ വര്‍ഷം വലിയ രീതിയിലാണ് സ്വത്തില്‍ കുറവ് വന്നത്. ജെഫ് ബെസോസിന് 70 ബില്യണ്‍ ഡോളറും, ഇലോണ്‍ മസ്കിന് 48 ബില്യണ്‍ ഡോളറും സമ്പത്തില്‍ കുറവ് വന്നിട്ടുണ്ട്.

ഓഹരി വിപണിയിൽ പോയവർഷം 60% നഷ്ടം നേരിട്ട ഗൗതം അദാനി 23ആം സ്ഥാനത്താണുള്ളത്. 2022-ൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനെന്ന സ്ഥാനത്ത് നിന്നും ഗൗതം അദാനി പിന്തള്ളപ്പെട്ടിരിക്കുന്നത് 23-ാം സ്ഥാനത്തേക്കാണ്. ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം ഗൗതം അദാനിയുടെ ആസ്തി 53 ബില്യൺ ഡോളറാണ്. ഹുറൂൺ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം അദാനിക്ക് ഓരോ ആഴ്ചയും 3,000 കോടി രൂപ നഷ്ടപ്പെട്ടു. ഏഷ്യയിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തിയെന്ന കിരീടവും അദാനിക്ക് നഷ്ടമായി. ചൈനയുടെ സോങ് ഷാൻഷനാണ് അദാനിയെ മറികടന്നത്. ജനുവരിയിൽ യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിനെത്തുടർന്ന്, അദാനിയുടെ സമ്പത്ത് കുത്തനെ ഇടിഞ്ഞിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെങ്ങറയിലെ അപകട വളവ് നേരേയാക്കണമെന്ന ആവശ്യം ശക്തം

0
കോന്നി : അട്ടച്ചാക്കൽ - കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറ ജി.സി.എസ്.എൽ.പി സ്കൂളിന്‍റെ...

ഗതാഗതമന്ത്രിയുടേത് വംശീയ പരാമർശം ; കെബി ഗണേഷ് കുമാറിന്റെ പരാമർശത്തിനെതിരെ സിഐടിയു

0
മലപ്പുറം: മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘ പ്രവർത്തിക്കുന്നുവെന്ന ഗതാഗത മന്ത്രി...

ആചാരപരമായ ചടങ്ങുകള്‍ നടത്താതെയുള്ള ഹൈന്ദവ വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ല – സുപ്രീം കോടതി

0
ന്യൂഡല്‍ഹി: ശരിയായവിധത്തിലുള്ള ചടങ്ങുകളില്ലാതെ നടത്തുന്ന ഹൈന്ദവ വിവാഹങ്ങള്‍ക്ക് സാധുതയില്ലെന്ന് സുപ്രീംകോടതി. ഹൈന്ദവ...

പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമത്തെക്കുറിച്ച് അറിഞ്ഞിട്ടും സ്ഥാനാർഥിയാക്കിയത് മോദിയുടെ കാപട്യത്തിന് തെളിവ് ; പ്രകാശ് രാജ്

0
ഡല്‍ഹി: ജെഡിഎസ് എം.പി പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമം നേരത്തെ അറിഞ്ഞിട്ടും സ്ഥാനാർഥിയാക്കിയതും...