ഇടകടത്തിയിൽ തേനീച്ച ആക്രമണം ; രക്ഷയായത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ അവസരോചിതമായ ഇടപെടൽ

For full experience, Download our mobile application:
Get it on Google Play

എരുമേലി: ഇടകടത്തി കളള് ഷാപ്പിലെ ചെത്തുതൊഴിലാളി മുണ്ടക്കയം സ്വദേശി ബിജു ഇടകടത്തി ആരോഗ്യ ഉപകേന്ദ്രത്തിനു സമീപം രാവിലെ 9 മണിക്ക് ചെത്തുന്നതിനായി പനയിൽ കയറിയപ്പോൾ പനയിലുള്ള തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായി. തേനീച്ചയുടെ തുടരാക്രമണത്തിൽ നിന്ന് രക്ഷ തേടുന്നതിനായി കക്ഷി പനയിൽ നിന്ന് വെപ്രാളത്തിൽ ഇറങ്ങി വസ്ത്രങ്ങളെല്ലാം ഊരിയെറിഞ്ഞ് അടിവസ്ത്രത്തിൽ തൊട്ടടുത്തുള്ള ഇടകടത്തി ആരോഗ്യ ഉപകേന്ദ്രത്തിൽ അവശ നിലയിൽ എത്തുകയും, അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്വന്തം കാറിൽ മുക്കൂട്ടുതറയിലുള്ള അസീസ്സി ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ചു.

കാറിൽ വെച്ച് സജിതിനും തേനീച്ചയുടെ കടിയേൽക്കുകയുണ്ടാ യതായി പറഞ്ഞു.കടിയേറ്റ വ്യക്തി നിലവിൽ ആശുപത്രിയിൽ അഡ്മിറ്റാണ്. കടിയേറ്റ വ്യക്തി അപകട നില തരണം ചെയ്തിട്ടുണ്ട്.ഒരു ജീവൻ രക്ഷിക്കുന്നതായി അവസരോചിത ഇടപെടൽ നടത്തിയ ശ്രീ.സജിതിന് മെഡിക്കൽ ഓഫീസ്സർ ഡോ മുഹമ്മദ് ജിജി TM ന്റെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി. യോഗത്തിൽ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ശ്രീ. എം.വിജയൻ , ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.കെ.ആർ ഷാജി മോൻ , LHS ശ്രീമതി സോളി വി.റ്റി, PHN ശ്രീമതി സുമാദേവി എൻ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. എസ്സ്. സന്തോഷ്, ക്ലർക്ക് ശ്രീ സജിലാൽ, എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...