Friday, May 17, 2024 11:30 am

അപകടകാരികളായ ഒറ്റയാന്‍മാര്‍ മാത്രമല്ല ചില കുട്ടിക്കുറുമ്പന്മാരും ചിന്നക്കനാലിലുണ്ട്

For full experience, Download our mobile application:
Get it on Google Play

മൂന്നാർ: അപകടകാരികളായ ഒറ്റയാന്‍മാര്‍ മാത്രമല്ല, കുറുമ്പ് കാട്ടി അമ്മയ്ക്കൊപ്പം ഉല്ലസിയ്ക്കുന്ന കുട്ടിയാനകളും ചിന്നക്കനാലിലുണ്ട്. ആനയിറങ്കല്‍ ജലാശയത്തിന് സമീപം മിക്കപ്പോഴും ആന കൂട്ടങ്ങളുടെ സാന്നിധ്യം ഉണ്ടാവും. തേയില ചെരുവുകളിലൂടെ കുസൃതികാട്ടി നടന്ന് നീങ്ങുന്ന ആനക്കൂട്ടത്തിന്റെ കാഴ്ചകളാണ് ജലാശയത്തിൽ ഉള്ളത്. ഇടുക്കിയിലെ അക്രമണകാരികളായ ഒറ്റയാന്‍മാരില്‍ മിക്കവരുടേയും താവളം മതികെട്ടാന്‍ ചോല വന മേഖലയാണ്. അരികൊമ്പനൊപ്പം, ചക്കകൊമ്പനും മൊട്ടവാലനുമൊക്കെ ഇവിടത്തുകാരാണ്. ആനയിറങ്കല്‍ ജലാശയതീരത്ത് മിക്കപ്പോഴും ഇവരെ കാണാം. കുട്ടിയാനകളുമായി നീങ്ങുന്ന ആനക്കൂട്ടങ്ങള്‍ തേയില ചെരുവുകളിലെ പതിവ് കാഴ്ചയാണ്.

നാളെകളിലെ അരികൊമ്പനും മൊട്ടവാലനുമൊക്കെ കുട്ടിക്കുറുമ്പന്‍മാരിലുണ്ടാകും. ആനക്കൂട്ടങ്ങളുടെ സമീപത്തായി, ചിലപ്പോള്‍ ഒറ്റയാന്‍മാരുടെ സാന്നിധ്യവും ഉണ്ടാവും. അരികൊമ്പനും ചക്കകൊമ്പനുമൊക്കെ ഇവര്‍ക്ക് കാവലായി, തേയില ചെരുവുകളിലൂടെ നടന്ന് നീങ്ങും. പെരിയകനാലിലെ ചോലക്കാടുകളിൽ തുടരുകയാണ് അരിക്കൊമ്പൻ. 301 കോളനിക്ക് സമീപത്ത് ഇന്നലെ എത്തിയ ആന ഇന്ന് രാവിലെയാണ് വീണ്ടും പെരിയക്കനാൽ എസ്റ്റേറ്റിന് മുകളിലേക്ക് കയറിയത്.

അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള ‘ഓപ്പറേഷൻ അരിക്കൊമ്പൻ’ ദൌത്യം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. രാത്രി 8 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് മാർച്ച് 29 വരെ ദൌത്യം നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. ആനയെ പിടികൂടുകയെന്നത് അവസാന നടപടിയെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ബദൽ മാർഗങ്ങൾ പരിശോധിക്കണമെന്നും നിർദ്ദേശിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭരണഘടന മാറ്റാനുള്ള ഭൂരിപക്ഷമൊക്കെ കഴിഞ്ഞ പത്ത് വര്‍ഷം ഞങ്ങള്‍ക്കുണ്ടായിരുന്നു ; അമിത് ഷാ

0
ഡല്‍ഹി: ഭരണഘടന മാറ്റാനാണ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 400-ലധികം സീറ്റുകള്‍ ലക്ഷ്യമിടുന്നതെന്ന പ്രതിപക്ഷ...

പാതിവഴിയിൽ നിലച്ചുപോയ ഊരുകൂട്ടം കെട്ടിടംപണികൾ വീണ്ടും തുടങ്ങി

0
ഇരവിപേരൂർ : പഞ്ചായത്തിൽ പാതിവഴിയിൽ നിലച്ചുപോയ ഊരുകൂട്ടം കെട്ടിടംപണികൾ വീണ്ടും തുടങ്ങി. പഞ്ചായത്ത്...

തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
കാസർകോട്: തൃക്കരിപ്പൂർ ഇ.കെ നായനാർ പോളിടെക്നിക് കോളേജിൻ്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിയെ...

ആറന്മുള ഹെറിറ്റേജ് ട്രസ്റ്റിന്‍റെ സുഗതവനം പദ്ധതിക്ക് ഒരുക്കമായി

0
ആറന്മുള : പരിസ്ഥിതിയുടെയും പൈതൃകങ്ങളുടെയും സംരക്ഷണ പ്രവർത്തനങ്ങളിലെ എക്കാലത്തെയും പകരം വെയ്ക്കാനില്ലാത്ത...