ഭരണഘടന മാറ്റാനുള്ള ഭൂരിപക്ഷമൊക്കെ കഴിഞ്ഞ പത്ത് വര്‍ഷം ഞങ്ങള്‍ക്കുണ്ടായിരുന്നു ; അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഭരണഘടന മാറ്റാനാണ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 400-ലധികം സീറ്റുകള്‍ ലക്ഷ്യമിടുന്നതെന്ന പ്രതിപക്ഷ ആരോപണത്തെ തള്ളി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ സ്ഥിരത കൊണ്ടുവരാനാണ് 400-ലധികം സീറ്റുകള്‍ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷം ഭരണഘടന ഭേദഗതി ചെയ്യാനുള്ള ഭൂരിപക്ഷം ബി.ജെ.പിക്കുണ്ടായിരുന്നു. എന്നിട്ടും അത് ചെയ്തിട്ടില്ല. ഭൂരിപക്ഷം ദുരുപയോഗം ചെയ്തത് ഇന്ദിരാ ഗാന്ധിയുടെ കാലത്തെ കോണ്‍ഗ്രസായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. എ.എന്‍.ഐയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘കഴിഞ്ഞ പത്തുവര്‍ഷം ഭരണഘടന ഭേഗദതി ചെയ്യാനുള്ള ഭൂരിപക്ഷം ബി.ജെ.പിക്കുണ്ടായിരുന്നു. എന്നിട്ടും അത് ചെയ്തിട്ടില്ല. രാഹുലും കൂട്ടാളികളും പറയുന്നതെല്ലാം രാജ്യം വിശ്വസിക്കുമെന്നാണോ കരുതുന്നത്? രാജ്യം ഞങ്ങള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം നല്‍കിയിട്ടുണ്ട്. ഭരണഘടന മാറ്റാനുള്ള ഭൂരിപക്ഷം മോദിക്കുണ്ടെന്ന് ജനങ്ങള്‍ക്കറിയാം. പക്ഷേ ഞങ്ങള്‍ അത് ചെയ്തിട്ടില്ല’ അമിത് ഷാ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...