Tuesday, May 28, 2024 10:06 am

റഷ്യൻ യുവതിയെ പീഡിപ്പിച്ച സംഭവം ; പോലീസിന്റെ ഭാഗത്ത് നിന്ന് ​ഗുരുതരവീഴ്ചയുണ്ടായതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടിൽ റഷ്യൻ യുവതിക്ക് പീഡനമേറ്റ സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്ന് ആരോപണം. യുവതി മര്‍ദ്ദിക്കപ്പെട്ട വിവരം പ്രതി ആഗിലിന്റെ അച്ഛൻ തന്നെ രേഖാമൂലം അറിയിച്ചിട്ടും പോലീസ് ഇടപെടൽ ഉണ്ടായില്ലെന്ന് അയൽവാസി പറ‌ഞ്ഞു. റഷ്യന്‍ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം ഉണ്ടായത് ഈ മാസം 19 നാണ്. ആഗിലിന്റെ പിതാവ് തന്നെ അയൽക്കാരോടൊപ്പം കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനിലെത്തി അന്ന് രേഖാമൂലം പരാതി നൽകി.

പിറ്റേന്ന് ആഗിനേയും യുവതിയേയും പോലീസ് വിളിപ്പിച്ചു. കെട്ടിയിട്ട് ഇരുമ്പ് കമ്പികൊണ്ട് മർദ്ദിക്കാറുണ്ടെന്ന് പോലീസിനെ യുവതി അറിയിച്ചു. റഷ്യൻ ഭാഷമാത്രം അറിയുന്ന യുവതി പറഞ്ഞതൊക്കെയും ആഗിൻ തന്നെയാണ് പരിഭാഷപ്പെടുത്തി നൽകിയത്. പെൺകുട്ടിയെ ആഗിനൊപ്പം മടക്കി അയച്ചാൽ വീണ്ടും മർദ്ദിക്കാൻ സാധ്യതയുണ്ടെന്ന് ആഗിന്റെ പിതാവ് പറഞ്ഞിട്ടും പോലീസ് ചെവികൊണ്ടില്ലെന്ന് സ്റ്റേഷിനിൽ കൂട്ടു പോയ അയൽവാസി ആരോപിക്കുന്നു.

ആക്രമണം തുടർന്നതോടെ മൂന്ന് ദിവസം കഴിഞ്ഞാണ് റഷ്യൻ യുവതി ഈ വീടിന്റെ മുകളിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ചതും പരിക്കേറ്റതും. കാലിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുമ്പാകെ ഇന്ന് രേഖപ്പെടുത്തും. പരാതിയിൽ സമയ ബന്ധിതമായി ഇടപെടുന്നതിൽ വീഴ്ച പറ്റിയിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. മറ്റൊരു ദ്വിഭാഷിയെ ഉപയോഗിച്ച് യുവതിയുടെ വിശദമായ മൊഴി എടുത്തെന്നും പഴുതടച്ച അന്വേഷണമാണ് നടത്തുന്നതെന്നും പേരാമ്പ്ര ഡിവൈഎസ്പി പറഞ്ഞു. സംഭവത്തിൽ റഷ്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

472 പേരിൽ നിന്ന് ബാറുടമകൾ പിരിച്ചത് നാലരക്കോടി ; കണക്കുകൾ പുറത്ത്

0
തിരുവനന്തപുരം: ബാർകോഴ വിവാദത്തിൽ കെട്ടിടത്തിനു വേണ്ടി ബാറുടമകൾ പിരിച്ചത് ഒരു ലക്ഷം...

ശുചീകരണ പ്രവർത്തികൾ കൃത്യമായി നടന്നില്ല ; കോയിപ്രത്ത് ഗ്രാമീണ റോഡുകളിൽ വെള്ളക്കെട്ട്

0
പുല്ലാട് : മഴക്കാലപൂർവ ശുചീകരണ പ്രവർത്തികൾ കൃത്യമായി നടക്കാത്തതിനാൽ കോയിപ്രം പഞ്ചായത്തിലെ...

പ്രചാരണത്തിന് ശേഷം ധ്യാനമിരിക്കാൻ നരേന്ദ്ര മോദി ; കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെന്ന് സൂചന

0
ഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ...

പ്രമാടം മഹാദേവർ ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണ ചടങ്ങുകൾ 31 മുതൽ

0
പ്രമാടം : മഹാദേവർ ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണ ചടങ്ങുകൾ 31 മുതൽ...