Saturday, April 27, 2024 9:45 am

സിസിഎല്ലില്‍ നാലാമത്തെ വിജയ കിരീടം ചൂടി തെലുങ്ക് വാരിയേഴ്സ്

For full experience, Download our mobile application:
Get it on Google Play

വിശാഖപട്ടണം ; സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ വിജയ കിരീടം ചൂടി തെലുങ്ക് താരങ്ങളുടെ ക്ലബ്ബ് ആയ തെലുങ്ക് വാരിയേഴ്സ്. വിശാഖപട്ടണത്ത് വച്ച് നടന്ന ഫൈനല്‍ മത്സരത്തില്‍ ഭോജ്പുരി ദബാംഗ്സ് ടീമിനെയാണ് തെലുങ്ക് താരങ്ങള്‍ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിംഗ്സില്‍ 32 ബോളില്‍ 67 റണ്‍സ് എടുത്ത അഖില്‍ അക്കിനേനിയാണ് തെലുങ്കിനെ അനായാസം വിജയ തീരത്തേക്ക് നയിച്ചത്. മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരവും അദ്ദേഹത്തിനാണ് ലഭിച്ചത്. സിസിഎല്‍ ചരിത്രത്തില്‍ ഇത് തെലുങ്ക് വാരിയേഴ്സിന്‍റെ നാലാമത്തെ കിരീടമാണ്.

ടോസ് നേടിയ തെലുങ്ക് ക്യാപ്റ്റന്‍ അഖില്‍ അക്കിനേനി ബോളിംഗ് ആണ് തെരഞ്ഞെടുത്തത്. നാല് ഇന്നിംഗ്സുകളുള്ള മത്സരം എപ്പോള്‍ വേണമെങ്കിലും തിരിയാമെന്നും ചേസ് ചെയ്യുന്നതാണ് തങ്ങള്‍ക്ക് താല്‍പര്യമെന്നുമാണ് തീരുമാനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ഇത് ശരിവച്ചുകൊണ്ടായിരുന്നു തെലുങ്ക് വാരിയേഴ്സിന്‍റെ കളിയും. മഴ തടസ്സപ്പെടുത്തിയ ആദ്യ ഇന്നിംഗ്സില്‍ 10 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സ് ആണ് ഭോജ്പുരി ദബാംഗ്സ് നേടിയത്. 15 ബോളില്‍ 26 റണ്‍സ് നേടിയ ആദിത്യ ഓഝയ്ക്ക് മാത്രമാണ് എന്തെങ്കിലും ചെയ്യാനായത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ തെലുങ്ക് വാരിയേഴ്സ് അഖില്‍ അക്കിനേനിയുടെ വെട്ടിക്കെട്ട് ബാറ്റിംഗിന്‍റെ പിന്തുണയോടെ 10 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് നേടി. രണ്ടാം ഇന്നിംഗ്സില്‍ തങ്ങളാല്‍ ആവുന്ന ലീഡ് പിടിക്കാന്‍ ആഞ്ഞ് പരിശ്രമിച്ച ഭോജ്പുരിക്കുവേണ്ടി ഉദയ് തിവാരി 18 ബോളില്‍ 34 റണ്‍സും ആദിത്യ ഓഝ 13 ബോളില്‍ 31 റണ്‍സും നേടി. എന്നാല്‍ 10 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് നേടാനേ അവര്‍ക്ക് ആയുള്ളൂ. ആദ്യ ഇന്നിംഗ്സില്‍ നേടിയ ലീഡ് തെലുങ്ക് വാരിയേഴ്സിന് മത്സരത്തിന്‍റെ അവസാന ഘട്ടത്തില്‍ തുണയായി. സിസിഎല്‍ 2023 എഡിഷന്‍റെ ഫൈനലിലെ വിജയത്തിന് അവസാന 60 ബോളില്‍ 58 റണ്‍സ് മാത്രം മതിയായിരുന്നു അവര്‍ക്ക്. വെറും 6.2 ഓവറില്‍ തന്നെ അവര്‍ ലക്ഷ്യം കണ്ടു. 9 വിക്കറ്റുകള്‍ക്കാണ് തെലുങ്ക് വാരിയേഴ്സിന്‍റെ ഫൈനല്‍ വിജയം. 21 ബോളില്‍ 31 റണ്‍സ് നേടിയ അശ്വിന്‍ ആണ് അവസാന ഇന്നിംഗ്സില്‍ തെലുങ്ക് വാരിയേഴ്സ് നിരയിലെ ടോപ്പ് സ്കോറര്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മത വിദ്വേഷം പരത്താൻ ശ്രമിച്ചെന്ന പരാതിയിൽ ഒരു ബിജെപി നേതാവിന് എതിരെ കൂടി കേസ്

0
ബെംഗളൂരു: സമൂഹമാധ്യമങ്ങളിലൂടെ മത വിദ്വേഷം പരത്താൻ ശ്രമിച്ചെന്ന പരാതിയിൽ ഒരു ബിജെപി...

പോളിംഗ് ബൂത്തിൽ വീൽചെയറോ അനുബന്ധ സൗകര്യങ്ങളോ ഒരുക്കിയില്ല ; ഭിന്നശേഷിക്കാരന്‍ വോട്ട് ചെയ്യാതെ മടങ്ങി

0
ഇടുക്കി : വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ വീൽചെയറോ അനുബന്ധ സൗകര്യങ്ങളോ...

ജയരാജനെ ന്യായീകരിച്ച് വിഎസ് സുനില്‍കുമാര്‍ ; ‘അദ്ദേഹത്തിന്‍റെ രാഷ്ട്രീയ സത്യസന്ധതയില്‍ സംശയമില്ല’

0
തൃശൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ്...

അടൂരില്‍ വോട്ട് ചെയ്ത് ഇറങ്ങിയ വയോധികയടക്കം രണ്ടു പേരെ തെരുവുനായ കടിച്ചു

0
അടൂര്‍ : വോട്ടു ചെയ്ത ശേഷം ബൂത്തിന് പുറത്തിറങ്ങിയ വയോധികയെ പോളിങ്...