Monday, May 27, 2024 3:14 pm

സിപിഎമ്മിലെ വനിതകളെ അപമാനിച്ച കെ. സുരേന്ദ്രൻ മാപ്പുപറയണം ; കെ സുധാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി ” എന്ന കെ. സുരേന്ദ്രന്‍റെ പ്രസ്താവന അപലപനീയമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. ഇത്രയും സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന കേരളരാഷ്ട്രീയത്തിൽ സമീപകാലത്ത് കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടെ അടിമയെ പോലെ കേരളം ഭരിക്കുന്ന പിണറായി വിജയനും സിപിഎമ്മിനും ഈ പരാമർശത്തിനെ എതിർക്കാൻ ഭയമായിരിക്കാം. സ്വന്തം പാർട്ടിയിലെ വനിതകളെ അപമാനിച്ചിട്ടും സിപിഎം പുലർത്തുന്ന മൗനം ഞെട്ടിക്കുന്നതാണ്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഭാഗമായിട്ടാണോ സുരേന്ദ്രനെതിരെ ശബ്ദിക്കാൻ പിണറായി വിജയനും എം.വി ഗോവിന്ദനും ഒക്കെ ഭയപ്പെടുന്നത് ?

എന്തെങ്കിലും നാക്കുപിഴകൾ കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും വീഴുമ്പോൾ വലിയ പ്രതികരണങ്ങൾ നടത്തുന്ന സിപിഎം നേതാക്കളുടെയും സഹയാത്രികരുടെയും നാവിറങ്ങി പോയിരിക്കുന്നെന്നും സുധാകരൻ കുറ്റപ്പെടുത്തി. രാഷ്ട്രീയമായി എതിര്‍ചേരിയിൽ ആണെങ്കിലും ഈ വിഷയത്തിൽ സിപിഎമ്മിനെ പോലെ ബിജെപിയെ ഭയന്ന് മിണ്ടാതിരിക്കാൻ കോൺഗ്രസിനാവില്ല. സിപിഎമ്മിലെ സ്ത്രീകളെ അപമാനിച്ച ബിജെപി നേതാവ് കെ. സുരേന്ദ്രൻ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയാൻ തയ്യാറാകണം. കെ .സുരേന്ദ്രനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ധൈര്യവും കാണിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ദുബായില്‍ നിരോധനം

0
ദുബായ്: ജൂണ്‍ ഒന്നു മുതല്‍ ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക്...

തണ്ണിത്തോട്‌ പഞ്ചായത്തിലെ മണ്ണീറയില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു

0
കോന്നി : വനത്താല്‍ ചുറ്റപ്പെട്ട തണ്ണിത്തോട്‌ പഞ്ചായത്തിലെ മണ്ണീറയില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു....

പൊന്തനാംകുഴി കോളനി മണ്ണിടിച്ചില്‍ ഭീഷണിയില്‍

0
കോന്നി : മഴശക്തി പ്രാപിക്കുന്നതോടെ പൊന്തനാംകുഴി കോളനി മണ്ണിടിച്ചില്‍ ഭീഷണിയില്‍. റവന്യൂ...

ഗോവയില്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നതിന് വിലക്ക്

0
പനജി: വരുന്ന മണ്‍സൂണ്‍ സീസണില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഗോവയില്‍ നീന്തലിന് വിലക്ക്...