ഐപിഎൽ സമയത്ത് ക്രിക്കറ്റ് പ്രേമികൾക്ക് സ്പെഷ്യൽ പ്ലാനുകളുമായി ജിയോ

For full experience, Download our mobile application:
Get it on Google Play

ക്രിക്കറ്റ് പ്രേമികൾക്കായി പ്രത്യേക പ്രീപെയ്ഡ് പ്ലാനുകളും ഡാറ്റാ പാക്കുകളുമായി ജിയോ. ഐപിഎൽ 2023-ന് മുന്നോടിയായി ആണിത്. 219 രൂപ, 399 രൂപ, 999 രൂപ എന്നിങ്ങനെയാണ് പുതിയ അൺലിമിറ്റഡ് ക്രിക്കറ്റ് പ്ലാനുകളുടെ നിരക്ക്. കൂടാതെ 3ജിബി പ്രതിദിന ഡാറ്റയും ലഭിക്കും. മാർച്ച് 24 മുതൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിംഗ്, എസ്എംഎസ്, കൂടാതെ 5ജി ആനുകൂല്യങ്ങളും ലഭ്യമായി തുടങ്ങി. ഡാറ്റ-ആഡ് ഓണുകളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.

ജിയോ 219 രൂപ പ്ലാൻ അനുസരിച്ച് പ്രതിദിന ഡാറ്റാ പരിധി 3 ജിബിയാണ്. അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 14 ദിവസത്തേക്ക് ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയുമുണ്ട്. ഒരു പ്രത്യേക ഓഫറായി, 25 രൂപ വിലയുള്ള 2 ജിബി ഡാറ്റ-ആഡ്-ഓൺ വൗച്ചറും സൗജന്യമായി ലഭിക്കും. കൂടാതെ, ജിയോ വെൽക്കം 5ജി ഓഫർ ലഭിച്ച ഉപയോക്താക്കൾക്ക് 5ജി ഡാറ്റ സൗജന്യമായി ആസ്വദിക്കാം.

ജിയോ 399 രൂപ പ്ലാൻ ചെയ്യുന്നവർക്ക് അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 3 ജിബി പ്രതിദിന ഡാറ്റ, അതിന്റെ ആപ്പുകളിലേക്കുള്ള ജിയോ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ ലഭിക്കും. ഒരു പ്രത്യേക ഓഫറായി, 61 രൂപ വിലയുള്ള 6 ജിബി ഡാറ്റ ആഡ്-ഓൺ വൗച്ചറും ലഭിക്കും. 28 ദിവസമാണ് പ്ലാൻ വാലിഡിറ്റി.

ജിയോ 999 രൂപ പ്ലാൻ ചെയ്തവർക്ക് അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 3 ജിബി പ്രതിദിന ഡാറ്റ ക്യാപ്, 84 ദിവസത്തേക്ക് ജിയോ ആപ്പ് സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ ലഭിക്കും. 5ജി ആക്‌സസ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് പരിമിതമായ സമയത്തേക്ക് 241 രൂപ വിലയുള്ള 40ജിബി അധിക ഡാറ്റയും സൗജന്യമായി ലഭിക്കും. 222 രൂപ,444 രൂപ, 667 രൂപ എന്നി നിരക്കിലുള്ള ഡാറ്റാ പ്ലാനുകളുമുണ്ട്. മൈ ജിയോ ആപ്പ് ഉപയോഗിച്ചോ ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഉപയോക്താക്കൾക്ക് ഈ പ്ലാനുകൾ ചെയ്യാം. ജിയോയ്ക്ക് പിന്നാലെ എയർടെല്ലും ഐപിഎൽ 2023 സ്പെഷ്യൽ ഓഫറുകളുമായി കളത്തിലിറങ്ങിയിട്ടുണ്ട്. 3 ജിബി ഡാറ്റയാണ് എയർടെല്ലും വാഗ്ദാനം ചെയ്യുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...