Tuesday, May 7, 2024 9:31 am

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നു ; തമിഴ്‌നാട്ടില്‍ തൈര് വിവാദം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ഭാഷാവിവാദം. തൈര് പാക്കറ്റുകളില്‍ ഹിന്ദി ലേബല്‍ കൊണ്ടുവരുന്നതിനെതിരെയാണ് പുതിയ വിവാദം. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി പദമായ ‘ദാഹി’ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രൂക്ഷമായി വിമര്‍ശിച്ചു. ജനങ്ങളുടെ വികാരം മാനിക്കണമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. തൈര് പാക്കറ്റുകളില്‍ തൈര് എന്ന് തമിഴില്‍ എഴുതുന്നതിന് പകരം ദഹി എന്നെഴുതിയുള്ള ലേബല്‍ ഒട്ടിയ്ക്കാനാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം. മില്‍ക്ക് ഫെഡറേഷനുകളോടും ക്ഷീര ഉത്പാദകരോടും ഉല്‍പ്പന്നങ്ങളുടെ പേര് പുനര്‍നാമകരണം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഇത് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ്. തൈര് പാക്കറ്റുകളില്‍ കൂടി ഹിന്ദി ഉപയോഗിക്കണമെന്ന നിലയിലേക്കെത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍. കന്നടയേയും തമിഴിനേയും ഇതിലൂടെ ഇകഴ്ത്തുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു. അതേസമയം നിര്‍ദേശങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും തൈര് പാക്കറ്റുകള്‍ തൈര് എന്ന വാക്കിന്റെ തമിഴ് തത്തുല്യമായ തൈര്‍ എന്ന ലേബല്‍ തുടരുമെന്നും ക്ഷീര വികസന മന്ത്രി എസ്എം നാസര്‍ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എസ്.എൻ.ഡി.പി. യോഗം ആഞ്ഞിലിത്താനം ശാഖയുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു

0
തിരുവല്ല : എസ്.എൻ.ഡി.പി. യോഗം ആഞ്ഞിലിത്താനം ശാഖയുടെ വാർഷിക പൊതുയോഗം തിരുവല്ല...

കേരളത്തിന്റെ മാലിന്യസംസ്‌കരണം കാര്യക്ഷമമല്ലെന്ന് കേന്ദ്രം

0
ചെന്നൈ: കേരളത്തിന്റെ മാലിന്യസംസ്കരണപദ്ധതികളിൽ ഗുരുതരമായ പാളിച്ചകളുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡിന്റെ (സി.പി.സി.ബി.)...

ജില്ലാ സ്റ്റേഡിയം ദേശീയ നിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി

0
പത്തനംതിട്ട : ജില്ലാ സ്റ്റേഡിയം ദേശീയ നിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി....

രാ​ജ​സ്ഥാ​നി​ൽ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് വൻ അപകടം ; നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു, നിരവധി പേ​ർ​ക്ക്...

0
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജു​ൻ​ജു​നു ജി​ല്ല​യി​ൽ മി​നി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ...