ഹിന്ദി അടിച്ചേല്‍പ്പിക്കുന്നു ; തമിഴ്‌നാട്ടില്‍ തൈര് വിവാദം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ഭാഷാവിവാദം. തൈര് പാക്കറ്റുകളില്‍ ഹിന്ദി ലേബല്‍ കൊണ്ടുവരുന്നതിനെതിരെയാണ് പുതിയ വിവാദം. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി പദമായ ‘ദാഹി’ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രൂക്ഷമായി വിമര്‍ശിച്ചു. ജനങ്ങളുടെ വികാരം മാനിക്കണമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. തൈര് പാക്കറ്റുകളില്‍ തൈര് എന്ന് തമിഴില്‍ എഴുതുന്നതിന് പകരം ദഹി എന്നെഴുതിയുള്ള ലേബല്‍ ഒട്ടിയ്ക്കാനാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം. മില്‍ക്ക് ഫെഡറേഷനുകളോടും ക്ഷീര ഉത്പാദകരോടും ഉല്‍പ്പന്നങ്ങളുടെ പേര് പുനര്‍നാമകരണം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഇത് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ്. തൈര് പാക്കറ്റുകളില്‍ കൂടി ഹിന്ദി ഉപയോഗിക്കണമെന്ന നിലയിലേക്കെത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍. കന്നടയേയും തമിഴിനേയും ഇതിലൂടെ ഇകഴ്ത്തുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു. അതേസമയം നിര്‍ദേശങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും തൈര് പാക്കറ്റുകള്‍ തൈര് എന്ന വാക്കിന്റെ തമിഴ് തത്തുല്യമായ തൈര്‍ എന്ന ലേബല്‍ തുടരുമെന്നും ക്ഷീര വികസന മന്ത്രി എസ്എം നാസര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...