മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ അതീവ ജാ​ഗ്രതാ നിർദേശം. മലയോ​ര മേഖലയിൽ ജാ​ഗ്രത അനൗൺസ്മെന്റും തുടങ്ങിയിട്ടുണ്ട്. കക്കട്ടാറിന്റെയും പമ്പയാറിന്റെയും തീരത്തുള്ളവർക്കാണ് മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീതിയും ജില്ലയുടെ മലയോരമേഖലയിലുണ്ട്. മിന്നൽ പ്രളയ മുന്നറിയിപ്പുള്ളതിനാൽ കക്കട്ടാറിന്റെയും പമ്പയാറിന്റെയും തീരത്തുള്ളവർ ജാ​ഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ഇവിടെ ഉരുൾപൊട്ടിയപ്പോൾ കക്കട്ടാറിൽ വലിയ രീതിയിൽ ജലനിരപ്പുയർന്നിരുന്നു. കഴിഞ്ഞ ദിവസം പെയ്ത് മഴയിൽ റാന്നി ടൗൺ മൊത്തം വെള്ളത്തിനടിയിലായിരുന്നു.

സംസ്ഥാനത്ത് ഇന്നും അതിശ്കതമായ മഴ തുടരും. 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നദീതീരങ്ങളിൽ താമസിക്കുന്നവരും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത മേഖലയിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് അധികൃത‍ർ അറിയിച്ചു. നാളെ 10 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദപാത്തി തുടരുന്നതാണ് കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണം. കാലാവസ്ഥ മോശമായതിനാൽ കേരളതീരത്ത് നിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...

സംസ്ഥാനത്ത് മഴക്കെടുതിയിൽ 11 മരണം; രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസവും പുരോഗമിക്കുന്നുവെന്ന് റവന്യു മന്ത്രി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ 11 പേർ മരണപ്പെട്ടു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും...

കാലാവധി തീരാത്ത ചോക്ലേറ്റിനുള്ളിൽ പുഴു

0
കരുമാല്ലൂർ: എറണാകുളം പറവൂരിന് അടുത്ത് കരുമാല്ലൂരിലെ ഒരു കടയിൽ നിന്ന്...

ആലപ്പുഴയിലെ തലവടിയിൽ നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു

0
എടത്വ: തലവടി ഗ്രാമപഞ്ചായത്തിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം ശക്തമാക്കി....