മരുന്ന് കഴിക്കാൻ നിർബന്ധിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ് ; 15 വയസ്സുകാരി മകളെയും കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഖോദ ലോക്പ്രിയ വിഹാറിലെ ഫ്ലാറ്റിൽ ഭാര്യയെയും കൗമാരക്കാരിയായ മകളെയും കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരു മകളെ പരുക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ 48കാരനായ മുഹമ്മദ് രാജ അൻസാരി അറസ്റ്റിൽ. വെള്ളിയാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. 43കാരിയായ ബേബി തബസും, 15 വയസ്സുള്ള മകളുമാണ് കൊല ചെയ്യപ്പെട്ടത്. ആക്രമണത്തിൽ നിന്നും പരുക്കുകളോടെ രക്ഷപ്പെട്ട 14 വയസ്സുള്ള രണ്ടാമത്തെ മകളുടെ പരാതിയിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്തു. മുഹമ്മദ് രാജ അൻസാരി തന്റെ മുറിയിൽ വച്ച് ഭാര്യയുടെ കഴുത്തിലും ശരീരത്തിലും നിരവധി തവണ കത്തികൊണ്ട് കുത്തുകയായിരുന്നു. ബഹളം കേട്ട് അമ്മയെ രക്ഷിക്കാൻ ഓടിയെത്തിയ 15 വയസ്സുകാരിയായ മകളെയും ഇയാൾ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തി. തുടർന്ന് 14കാരിയായ രണ്ടാമത്തെ മകളെയും ആക്രമിച്ചെങ്കിലും നേരിയ പരുക്കുകളോടെ അവൾ ഓടി രക്ഷപ്പെട്ട് അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. അയൽക്കാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇന്ദിരാപുരം എസിപി സൂര്യബാലി മൗര്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

പ്രതിയായ അൻസാരി 2022 മുതൽ കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങളും വിഷാദരോഗവും നേരിട്ടിരുന്നതായും കഴിഞ്ഞ ഒന്നര മാസമായി മരുന്നുകൾ കഴിക്കുന്നത് നിർത്തിവച്ചിരുന്നതായും പോലീസ് പറഞ്ഞു. മരുന്ന് കഴിക്കാൻ ഭാര്യ നിർബന്ധിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. താൻ ജോലി ചെയ്യുന്ന ഖാസിപൂർ മാർക്കറ്റിൽ നിന്നും ഇതിനായി ഇയാൾ മുൻകൂട്ടി കത്തി വാങ്ങി സൂക്ഷിച്ചിരുന്നതായി ഖോദ പോലീസ് സ്റ്റേഷൻ ഓഫിസർ നരേഷ് കുമാർ പറഞ്ഞു. വർധിച്ചുവരുന്ന കുടുംബച്ചെലവുകളും സാമ്പത്തിക ബാധ്യതയും കാരണമാണ് ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ താൻ ഈ ക്രൂരത ചെയ്തതെന്നും ഇപ്പോൾ ഖേദിക്കുന്നുണ്ടെന്നും പ്രതി പോലീസിനോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...