അടൂരിലെ പിഴ വിവാദം: പ്രളയത്തിന്റെ പേരിൽ നിയമവിരുദ്ധ വാഹനങ്ങൾക്ക് അനുമതി നൽകാനാവില്ല ; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പ്രളയത്തിന്‍റെ പേരില്‍ നിയമവിരുദ്ധ വാഹനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. അടൂർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് സുപ്രധാന നിരീക്ഷണം. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ പറയുന്ന സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് നൽകാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. യൂട്യൂബ് ബ്ലോഗർമാർ അനധികൃത ലൈറ്റുകളും മാറ്റം വരുത്തിയ എക്‌സ്‌ഹോസ്റ്റ് സിസ്റ്റങ്ങളും വൈഡ് ടയറുകളും പ്രദർശിപ്പിച്ച് വീഡിയോ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പ്രളയത്തിന്റെ മറവിൽ അനുമതി നേടാൻ സോഷ്യൽ മീഡിയ വഴി നടത്തുന്ന ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അടൂരിലെ വിവാദ വാഹനത്തിൽ അനധികൃതമായി 6 ലൈറ്റുകളാണ് ഘടിപ്പിച്ചിരുന്നത്. ഇതിന് ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതിനെ കോടതി വിമർശിച്ചു.

നിയമലംഘനം നടത്തിയ ഓരോ അനധികൃത ലൈറ്റിനും 5000 രൂപ വീതം പിഴ ഈടാക്കണമെന്ന് ഉത്തരവിട്ടു. മോഡിഫിക്കേഷൻ വരുത്താതെ തന്നെ പൊലീസിന്റെ ഗൂർഖ വാഹനം പ്രളയ രക്ഷാദൗത്യത്തിൽ പങ്കെടുത്ത കാര്യം കോടതി ഓർമ്മിപ്പിച്ചു. അനധികൃത ഫിറ്റിംഗുകളുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുന്നതിൽ മോട്ടോർ വാഹന വകുപ്പിന് വീഴ്ച സംഭവിക്കുന്നുണ്ടെന്നും ഹൈക്കോടതി വിമർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...