കാണാതായ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടിൽ ; കണ്ടെത്തിയത് ശുചിമുറിയിൽ

For full experience, Download our mobile application:
Get it on Google Play

വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ കഴിഞ്ഞ കാണാതായ കോളജ് വിദ്യാർഥിനിയെ കാമുകന്റെ വാടക വീടിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓഗസ്റ്റ് 18 ന് കോളജിൽ പോകുന്നതിനായി വീട്ടിൽനിന്നും ഇറങ്ങിയ പെൺകുട്ടിയെയാണ്  മരിച്ചനിലയിൽ കണ്ടെത്തിയത്. കാണാതായെന്ന പരാതി ലഭിച്ചപ്പോൾതന്നെ പെൺകുട്ടിയുടെ മൊബൈൽ പോലീസ് ട്രാക്ക് ചെയ്തിരുന്നു. ഈ സമയം വാരാണസിയിലെ കോളജിനു സമീപത്തായിട്ടാണ് ലൊക്കേഷൻ കാണിച്ചത്. എന്നാൽ ഇവിടെ പോലീസ് പരിശോധന നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. പെൺകുട്ടിയെ കാണാതായ ദിവസം വിദ്യാർഥിനിക്കു പരിചയമുണ്ടായിരുന്ന വിവേക് ചൗബ എന്ന യുവാവിനെയും കാണാതായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മ ഇയാൾ താമസിക്കുന്ന വാടക വീട്ടിൽ എത്തി. വീട്ടിൽനടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ മകളുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.

അടുത്തിടെയാണ് പെൺകുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. എന്നാൽ വിവാഹത്തിൽനിന്നും പിന്മാറാൻ വിവേക് വിദ്യാർഥിനിക്കുമേൽ സമ്മർദം ചെലുത്തിയിരുന്നു. മകളെ വിവേക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. ഇയാൾ പെൺകുട്ടിയുടെ മൊബൈലിൽ കൊല്ലുമെന്ന് ഭീഷണി സന്ദേശങ്ങൾ അയച്ചതായും വീട്ടുകാർ ആരോപിക്കുന്നു. വിവേകിനെ പിടികൂടാൻ പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...