കുടുംബശ്രീയെ പഠിപ്പിക്കാൻ ഇനി എ.ഐ.യും ; തൊഴിലും നൽകും, സൗജന്യ പരിശീലനവും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ.)-2.0 പദ്ധതിയിൽ ഇനി പുതുതലമുറ കോഴ്സുകളും. എ.ഐ. ഡിവലപ്പർ, സൈബർ സെക്യൂരിറ്റി, ഡ്രോൺ ഓപ്പറേറ്റർ തുടങ്ങിയ കോഴ്‌സുകളിലുൾപ്പെടെ പരിശീലനംനൽകി തൊഴിൽ നൽകുകയാണ് ലക്ഷ്യം. നാലുമാസത്തിനകം സംസ്ഥാനത്ത് 30,272 പേർക്ക് തൊഴിലുറപ്പാക്കും. കേന്ദ്ര, സംസ്ഥാനസർക്കാരുകൾ ചേർന്നാണ് ഗ്രാമീണമേഖലയിലെ യുവജനങ്ങൾക്ക് സൗജന്യ നൈപുണി പരിശീലനം നൽകുന്നത്. രണ്ടാംഘട്ടത്തിന്റെ ആദ്യപടിയായി കഴിഞ്ഞ സാമ്പത്തികവർഷം 1211 പേർക്ക് തൊഴിൽ നൽകി. ശേഷിക്കുന്ന 29061 പേർക്കാണ് ഡിസംബറിനുള്ളിൽ പുതിയ കോഴ്സുകളുൾപ്പെടുത്തി പരിശീലനംനൽകി തൊഴിൽ ലഭ്യമാക്കുക. സംസ്ഥാനത്തെ 56,665 പേർക്ക് ആദ്യഘട്ടത്തിൽ തൊഴിൽ നൽകിയിരുന്നു.

18-നും 35-നും ഇടയിൽ പ്രായമുള്ളവർക്കാണ് സൗജന്യപരിശീലനം. സ്ത്രീകൾ, ഭിന്നശേഷിക്കാർ, പട്ടികവർഗമേഖലയിലുള്ളവർ എന്നിവർക്ക് 45 വയസ്സാണ് പ്രായപരിധി. പത്താംക്ലാസ് മുതലുള്ളവർക്ക് വിദ്യാഭ്യാസ യോഗ്യത, അഭിരുചി എന്നിവയ്ക്കനുസരിച്ച് കോഴ്സ് തിരഞ്ഞെടുക്കാം. പരിശീലനം നൽകുന്ന എംപാനൽഡ് ഏജൻസികളെ സംസ്ഥാന മിഷനാണ് തിരഞ്ഞെടുക്കുന്നത്. 80,000 മുതൽ രണ്ടുലക്ഷം വരെ ചെലവുവരുന്നതാണ് കോഴ്‌സ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...