കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് സമ്മതിച്ചതായി കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ. തന്റെ അഭ്യർത്ഥനയെ തുടർന്നാണ് വിജയ് സന്ദർശനം മാറ്റിവെച്ചതെന്നും ധീരനായ നേതാവാണ് അദ്ദേഹമെന്നും ഡി കെ ശിവകുമാർ പറഞ്ഞു. കാവേരി നദിയിൽ നിന്ന് വെളളം തമിഴ്‌നാടിന് നൽകുന്നതുമായി ബന്ധപ്പെട്ട് ഇരുസംസ്ഥാനങ്ങൾക്കുമിടയിൽ പ്രശ്‌നം രൂക്ഷമായ പശ്ചാത്തലത്തിലാണ് വിജയ്‌യുടെ കർണാടക സന്ദർശനം മാറ്റിവെച്ചത്.

വിജയ്‌യോട് എനിക്ക് വലിയ ബഹുമാനമുണ്ട്. രാഷ്ട്രീയത്തിൽ പുതുമുഖമാണെങ്കിലും അദ്ദേഹം ധീരനായ നേതാവാണ്. ആ തീരുമാനത്തെ ഞാൻ അഭിനന്ദിച്ചു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ എന്തുതന്നെയായാലും കർണാടകയിലേക്ക് വരാനാണ് അദ്ദേഹം ആഗ്രഹിച്ചത്. കൂടുതൽ മെച്ചപ്പെട്ടതും സൗഹാർദ്ദപരവുമായ അന്തരീക്ഷത്തിൽ നമുക്ക് കാണണം എന്ന് മാത്രമാണ് ഞാൻ ആവശ്യപ്പെട്ടത്. എന്റെ സുഹൃത്തുക്കൾക്കുനേരെ ആരും ആക്രോശിക്കുന്നത് എനിക്ക് ഇഷ്ടമല്ല. നമ്മൾ പരസ്പരം ബഹുമാനിക്കേണ്ടവരാണ്. ഒരുമിച്ച് പ്രവർത്തിക്കേണ്ടവരാണ്. ആത്യന്തികമായി ഇന്ത്യ ഒന്നാണ്’: ഡി കെ ശിവകുമാർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്

0
ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്....

തമിഴ്നാട്ടിൽ ഓടുന്ന ബസിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ

0
ചെന്നൈ : തമിഴ്‌നാട്ടിൽ തിരുനെൽവേലിയിലെ ഗംഗൈകൊണ്ടനിൽ മലയാളിയെ ബസിൽ തൂങ്ങിമരിച്ച നിലയിൽ...

പ്രളയബാധിതർക്ക് ഓണസമ്മാനവുമായി അബിൻ വർക്കി എംഎൽഎ ; ആറന്മുള കെയർ പദ്ധതിയുടെ ഭാഗമായി 6000...

0
പത്തനംതിട്ട: പ്രളയബാധിതർക്ക് കൈതാങ്ങുമായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്. ആറ്...