തമിഴ്നാട്ടിൽ ഓടുന്ന ബസിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട്ടിൽ തിരുനെൽവേലിയിലെ ഗംഗൈകൊണ്ടനിൽ മലയാളിയെ ബസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ചയാണ് സംഭവം. ഇടുക്കി വാഴവര സ്വദേശി ഷാജി കൃഷ്ണനാണ് (60) മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഊട്ടിയിൽനിന്ന് നാഗർകോവിലിലേക്കുള്ള തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിൽ തിരുപ്പൂരിൽനിന്നു കയറിയ യാത്രക്കാരനാണ് മരിച്ചത്. രാത്രിയായപ്പോൾ ലൈറ്റുകളണച്ച് സ്ലീപ്പർ ബസിലെ യാത്രക്കാരെല്ലാം കിടന്നു. രാവിലെ ഗംഗൈകൊണ്ടനിൽ നിർത്തി ലൈറ്റിട്ടപ്പോഴാണ് ഒരാളെ മുകളിലെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹം തിരുനെൽവേലി മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോയി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്

0
ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്....

പ്രളയബാധിതർക്ക് ഓണസമ്മാനവുമായി അബിൻ വർക്കി എംഎൽഎ ; ആറന്മുള കെയർ പദ്ധതിയുടെ ഭാഗമായി 6000...

0
പത്തനംതിട്ട: പ്രളയബാധിതർക്ക് കൈതാങ്ങുമായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്. ആറ്...

ക്ഷേത്ര ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമം; പൂജാരി അറസ്റ്റിൽ

0
പത്തനംതിട്ട: ക്ഷേത്ര ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച...