ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം ഇത്രയും കല്യാണങ്ങൾ ഇതുവരെയും നടന്നിട്ടില്ല. 2024 സെപ്റ്റംബർ എട്ടിന് 344 കല്യാണങ്ങൾ നടന്നതാണ് നിലവിലെ റെക്കോർഡ്. ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി. വെളുപ്പിന് നാലു മുതൽ താലികെട്ട് നടത്തുന്നതിനുള്ള ഏർപ്പാടുകൾ ചെയ്തു. തിരക്ക് കണക്കിലെടുത്ത് കൂടുതൽ കോയ്മമാരെ നിയോഗിച്ചു. മംഗളവാദ്യമായ നാഗസ്വരം, തകിൽവാദ്യകലാകാരൻമാരും കൂടൂതൽപേരുണ്ടാകും. കല്യാണക്കാർ താലികെട്ടു സമയത്തിന് അര മണിക്കൂറെങ്കിലും മുൻപായി ബന്ധപ്പെട്ട കൗണ്ടറുകളിൽ റിപ്പോർട്ടു ചെയ്യണം.

മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്റെ തെക്കുള്ള നടപ്പന്തലിലാണ് വിവാഹസംഘം വരേണ്ടത്. വരനും വധുവും അടുത്ത ബന്ധുക്കളും ഫോട്ടോഗ്രാഫർമാരും ഉൾപ്പെടെ 24 പേരെയാണ് പ്രവേശിപ്പിക്കുക. കല്യാണം ശീട്ടാക്കിയതിന്റെ രേഖയും രണ്ടുപേരുടെയും ആധാർകാർഡുകളും കൗണ്ടറിൽ കാണിക്കണം. താലികെട്ടു നടക്കുമ്പോൾ വരനും വധുവിനുമൊപ്പം രണ്ടു പേരുടെയും മാതാപിതാക്കളും കുടുംബാംഗങ്ങളുമായി അഞ്ചോ ആറോ പേർക്ക് കതിർമണ്ഡപത്തിലേക്കു കയറാം. താലികെട്ടു കഴിഞ്ഞ് വധൂവരൻമാരും ഒപ്പമുള്ളവരും ദീപസ്തംഭത്തിനു തെക്കുഭാഗത്തുകൂടി തെക്കേ നടപ്പന്തലിലേക്ക്‌ മടങ്ങിപ്പോകണം.

ഇതിന്റെയെല്ലാം ട്രയൽ ചെയർമാന്റെയും ഭരണസമിതിയംഗങ്ങളുടെയും ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർമാരുടെയും സാന്നിധ്യത്തിൽ ശനിയാഴ്ച നടത്തി. ക്ഷേത്രനടയിൽ 100 പോലീസുകാരെ അധികമായി നിയോഗിച്ചതായി ഗുരുവായൂർ എ.സി.പി. സുരേന്ദ്രൻ മങ്ങാട് അറിയിച്ചു. 45 സുരക്ഷാജീവനക്കാരെ അധികമായി നിയോഗിച്ചതായി ചീഫ് സെക്യൂരിറ്റി ഉദ്യോഗസ്ഥരായ സുബ്രഹ്മണ്യം സ്വാമി, സുനിൽ എന്നിവർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...