വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം ; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടി പോലീസ്

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി : കൈയിൽകെട്ടിയ വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ചനിലയിൽ 1.45 ഗ്രാം എംഡിഎംഎയുമായി യുവാവിനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി പൂവളപ്പ്‌തെരു എസ്.എ ഹൗസിൽ എസ്. സജീർ (32) ആണ് അറസ്റ്റിലായത്. മഞ്ഞോടിയിൽ വെള്ളിയാഴ്ച രാത്രി 10.30-നാണ് സംഭവം. പോലീസ് വാഹനം കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച സജീറിനെ തടഞ്ഞുനിർത്തിയാണ് പരിശോധിച്ചത്. കൈ പുറകിൽകെട്ടി വാച്ച് മറച്ചുപിടിക്കാൻ ശ്രമിച്ചതോടെ വാച്ച് അഴിച്ച് കാണിക്കാൻ പറഞ്ഞെങ്കിലും അഴിച്ചില്ല. വീണ്ടും ആവശ്യപ്പെട്ടപ്പോൾ അഴിച്ച് കാണിച്ച വാച്ച് പരിശോധിച്ചപ്പോഴാണ് സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ചനിലയിൽ എംഡിഎംഎ കണ്ടെത്തിയത്.

കണ്ണൂരിൽനിന്ന് 3000 രൂപയ്ക്ക് വാങ്ങിയതാണെന്ന് പോലീസിനോട് പറഞ്ഞു. ഫോൺ മുഖാന്തരമാണ് നൽകിയ ആളുമായുള്ള പരിചയം. വാട്‌സാപ്പ് നമ്പറിൽ വിളിച്ച് സാധനം ഉണ്ടോ എന്ന് ചോദിച്ചാൽ പണവുമായി വരാൻ പറയുകയാണ് പതിവ്. തലശ്ശേരി എസ്.ഐ. അശ്വിൻ റോയിയും സംഘവുമാണ് പരിശോധന നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

70 കോടി സ്ത്രീകൾ രാജ്യത്തിന്റെ കരുത്ത് ; മനുസ്മൃതിയിലെ പരാമർശങ്ങൾ ലജ്ജാകരം : രാഹുൽ...

0
പൂനെ: ഇന്ത്യയിലെ 70 കോടിയോളം വരുന്ന സ്ത്രീകളാണ് രാജ്യത്തിന്റെ കരുത്തെന്ന് പ്രതിപക്ഷനേതാവ്...

സജ്ജൻകുമാറിനെ വാഴ്ത്തി ദീപേന്ദ്ര ഹൂഡ ; പ്രതിഷേധവുമായി സിഖ് സംഘടനകൾ

0
ന്യൂഡൽഹി : സിഖ് കൂട്ടക്കൊലക്കേസിൽ പ്രധാന പ്രതിയായി തിഹാർ ജയിലിൽ കഴിയവേ...

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്

0
ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്....