Wednesday, May 8, 2024 3:47 am

രാജ്യത്ത് പെൻഷൻ പദ്ധതിയിൽ വരിക്കാരാവുന്നവരുടെ എണ്ണത്തിൽ വൻ മുന്നേറ്റം ; ഏറ്റവും പുതിയ കണക്കുകൾ അറിയാം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്ത് പെൻഷൻ പദ്ധതിയിൽ അംഗമാകുന്നവരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിൽ 10 ലക്ഷം പേരാണ് പുതുതായി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 22 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, സർക്കാർ ഇതര മേഖലയിൽ നിന്നും കൂടുതൽ ആളുകൾ പെൻഷൻ പദ്ധതിയിൽ ചേർന്നിട്ടുണ്ട്.

ഇത്തവണ അടൽ പെൻഷൻ യോജന, നാഷണൽ പെൻഷൻ സിസ്റ്റം എന്നിവയിൽ അംഗങ്ങളാകുന്നവരുടെ എണ്ണത്തിലാണ് റെക്കോർഡ് മുന്നേറ്റം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എൻപിഎസ് വരിക്കാരുടെ എണ്ണം 2.11 കോടിയിൽ നിന്നും 6.33 കോടിയായാണ് ഉയർന്നത്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ കണക്കുകൾ അനുസരിച്ച്, സർക്കാർ ഇതര മേഖലയിൽ നിന്നും കൂടുതൽ ആളുകൾ പെൻഷൻ പദ്ധതിയിൽ അംഗമായതോടെ മൊത്തത്തിലുള്ള കൈകാര്യ ആസ്തി 9 ലക്ഷം രൂപയിലെത്തി. പ്രധാനമായും വ്യക്തികൾ, കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്നവർ എന്നിവരാണ് പദ്ധതിയിൽ അംഗമാകാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

0
തിരുവനന്തപുരം: അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍. കെ റെയിലിനാണ്...

കടലിലും ഉഷ്ണതരംഗം ; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം

0
കൊച്ചി: കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം....

ബി.എസ്.എന്‍.എല്ലിന്റെ ടെലിഫോണ്‍ ഫൈബര്‍ കേബിളുകൾ സാമൂഹ്യ വിരുദ്ധര്‍ വ്യാപകമായി നശിപ്പിച്ച നിലയില്‍

0
കോഴിക്കോട്: വടകരയുടെ വിവിധ ഭാഗങ്ങളില്‍ ടെലിഫോണും ഇന്റര്‍നെറ്റും നിശ്ചലമായെന്ന പരാതിയില്‍ അന്വേഷണം...

സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ ശ്രമം നടത്തും : മന്ത്രി മുഹമ്മദ് റിയാസ്

0
കോഴിക്കോട് : ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താനുള്ള എല്ലാ...