Saturday, May 4, 2024 10:43 pm

തൃശ്ശൂർ പൂരം ; കോർപ്പറേഷൻ പരിധിയിൽ മദ്യനിരോധനം പ്രഖ്യാപിച്ച് ജില്ലാ കലക്ടർ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: തൃശ്ശൂർ പൂരത്തോട് അനുബന്ധിച്ച് തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ മധ്യനിരോധനം പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഏപ്രിൽ 29ന് ഉച്ചയ്ക്ക് 2 മണി മുതൽ, മെയ് ഒന്നിന് ഉച്ചയ്ക്ക് 2 മണി വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 48 മണിക്കൂർ വരെ കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ മദ്യശാലകളും അടച്ചിടേണ്ടതാണ്. കൂടാതെ, പ്രദേശത്ത് മറ്റു ലഹരിവസ്തുക്കളുടെ വിൽപ്പനയും വിതരണവും നിരോധിച്ചിട്ടുണ്ട്.

ഏപ്രിൽ 29ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ ഡിഗ്രി ലെവൽ പൊതു പ്രാഥമിക പി.എസ്.സി പരീക്ഷ നടക്കുന്നുണ്ട്. അതിനാൽ, തൃശ്ശൂർ ജില്ലയിലും, നഗരപരിധിയിലും പരീക്ഷാ കേന്ദ്രം ലഭിച്ച ഉദ്യോഗാർത്ഥികൾ നേരത്തെ തന്നെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരേണ്ടതാണ്. പൂരത്തിന്റെ തിരക്കും ഗതാഗതക്കുരുക്കും പരിഗണിച്ചാണ് പരീക്ഷാ കേന്ദ്രങ്ങളിൽ നേരത്തെ എത്തിച്ചേരാൻ നിർദ്ദേശം നൽകിയത്. വൈകിവരുന്ന ഉദ്യോഗാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൗദിയിലെ മരണങ്ങളിൽ 45 ശതമാനവും ഹൃദ്രോഗത്തെ തുടർന്നെന്ന് റിപ്പോർട്ട്

0
ദമ്മാം: സൗദിയിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ്. നാഷണൽ ഹാർട്ട്...

നിർമാതാക്കളെ 22 വരെ അറസ്റ്റ് ചെയ്യരുത് ; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

0
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട കേസിൽ നിർമാതാക്കളായ സൗബിൻ ഷാഹിർ,...

മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും അടക്കം 5 പേര്‍ക്കെതിരെ കന്റോൺമെന്റ് പോലീസ്...

0
തിരുവനന്തപുരം: കോര്‍പറേഷൻ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും ബാലുശേരി എംഎൽഎയുമായ സച്ചിൻ...

പൂഞ്ചിൽ വ്യോമസേനാംഗങ്ങളുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രണം : അഞ്ച് സൈനിക‍ര്‍ക്ക് പരിക്കേറ്റു

0
ദില്ലി: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരരുടെ...