22 പേരുടെ ജീവനെടുത്ത താനൂർ ബോട്ടപകടത്തിന് രണ്ടാണ്ട്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: 22 പേരുടെ ജീവനെടുത്ത ബോട്ട് ദുരന്തത്തിന്റെ നടുക്കുന്ന ഓർമയിലാണ് മലപ്പുറം താനൂർ. 2023 മെയ് ഏഴിനാണ് താനൂർ പൂരപ്പുഴയിൽ അറ്റ്ലാന്റിക് ബോട്ട് മുങ്ങുന്നത്. ഒരു പെരുന്നാൾ സന്തോഷത്തിലായിരുന്നു താനൂർ ഒട്ടുമ്പുറം തൂവൽ തീരവും പൂരപ്പുഴയും. പെട്ടെന്നാണ് പൂരപ്പുഴ കണ്ണീർ പുഴയായി മാറിയത്. രൂപ മാറ്റം വരുത്തിയ അറ്റ്ലാന്റിക്ക് ബോട്ടിൽ ആളുകളെ കുത്തിനിറച്ചുള്ള ആ യാത്ര. അവസാന യാത്രയായിരിക്കുമെന്ന് ആ മനുഷ്യർ സ്വപ്നത്തിൽ പോലും കരുതി കാണില്ല. പൂരപ്പുഴയുടെ ആഴങ്ങളിൽ മുങ്ങിത്താഴ്ന്ന 22 പേരിൽ 15 പേരും കുഞ്ഞുങ്ങളായിരുന്നു. അപകടം നടന്ന് രണ്ടു വർഷമായിട്ടും അപകടത്തിന് കാരണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ കഴിഞ്ഞില്ലന്നാണ് പരാതി.

പരിക്കേറ്റവർക്ക് സർക്കാർ ചികിത്സാ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും. പലർക്കും ചികിത്സാ ധനസഹായം ലഭിച്ചില്ലെന്നാണ് പരാതി. അപകടത്തില്‍പ്പെട്ട എല്ലാവര്‍ക്കും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും കിട്ടിയില്ലെന്ന് അപകടത്തില്‍ പരിക്കേറ്റ കുട്ടികളുടെ പിതാവ് ജാബിർ പറയുന്നു. ഇപ്പോഴും ചികിത്സയിൽ കഴിയുന്ന കുട്ടികൾക്ക് നല്ലൊരു തുക മാസംതോറും ചെലവാക്കി കൊണ്ടിരിക്കുകയാണ്. ഒരുപാട് ഓഫീസുകളിൽ കയറിയിറങ്ങി പരാതികൾ കൊടുത്തിട്ടും ഒരുമറുപടിയും ലഭിച്ചില്ലെന്നും ജാബിര്‍ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളികൾക്കും സഹായം ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ ; ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം...

0
തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ. പോലീസ് ഡ്രൈവറും...

കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണത്തിന് രൂപരേഖയായി ; പൊതുമരാമത്ത് വകുപ്പിന്റെ സംയുക്തയോഗം ഉടൻ

0
കടലുണ്ടി : ഫണ്ടനുവദിച്ചിട്ടും ഒന്നര വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കടലുണ്ടിക്കടവ് പാലം...

വ്യാജരസീതുകൾ ഉണ്ടാക്കി ദേശീയപാത ടോൾ തട്ടിപ്പ് : രാജ്യവ്യാപകമായി 14 കേന്ദ്രങ്ങളിൽ ഇഡിയുടെ മിന്നൽ...

0
ന്യൂഡൽഹി: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോൾ ബൂത്തുകൾ കേന്ദ്രീകരിച്ച്...

താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 70 തിരകളും 63 കുപ്പി വിദേശമദ്യവും കണ്ടെടുത്തു ; ഒരാൾ...

0
താമരശ്ശേരി : താമരശ്ശേരി കമ്മാളൻകുന്നത്ത് അടച്ചിട്ട വീട്ടിൽനിന്ന് തോക്കിന്റെ എഴുപത് തിരകളും...