Monday, June 17, 2024 3:21 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വാര്‍ഷിക പദ്ധതി ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു
വടശേരിക്കര ഗ്രാമപഞ്ചായത്ത് 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഫോറം മേയ് അഞ്ച് മുതല്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും, വിട്ടു കിട്ടിയ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കും. അര്‍ഹരായ ഗുണഭോക്താക്കള്‍ പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം മേയ് 11 ന് വൈകിട്ട് നാലിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് വടശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കേന്ദ്രീയ വിദ്യാലയത്തിലെ ഒന്ന്, രണ്ട് ക്ലാസുകളിലേക്ക്
പ്രവേശനത്തിന് അപേക്ഷിക്കാം
കേന്ദ്രീയ വിദ്യാലയം ചെന്നീര്‍ക്കരയില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ ഒഴിവുളള എസ്ടി വിഭാഗം സീറ്റുകളിലേക്കും രണ്ടാം ക്ലാസില്‍ ഒഴിവുളള സീറ്റുകളിലേക്കും അപേക്ഷ ക്ഷണിച്ചു. 31.03.2023 ന് ഒന്നാം ക്ലാസുകാര്‍ക്ക് ആറു വയസും രണ്ടാം ക്ലാസുകാര്‍ക്ക് ഏഴ് വയസും പൂര്‍ത്തിയായിരിക്കണം. അപേക്ഷാ ഫോം സ്‌കൂളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി മേയ് 11. ഫോണ്‍ : 0468 2256000.

സൗജന്യപരിശീലനം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണസ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ പാവ നിര്‍മാണം, നെറ്റിപ്പട്ടം പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. പരിശീലന കാലാവധി 13 ദിവസം. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 8330010232, 04682270243 നമ്പരില്‍ ഉടനെ പേര് രജിസ്റ്റര്‍ ചെയ്യണം.

എംബിഎ സീറ്റ് ഒഴിവ്
കിറ്റ്സില്‍ എംബിഎ (ട്രാവല്‍ ആന്റ് ടൂറിസം) 2023-25 ബാച്ചിലേക്ക് ഒഴിവുളള സീറ്റിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദവും കെ മാറ്റ്, സി മാറ്റ്, കാറ്റ് യോഗ്യതയുളളവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും www.kittsedu.org വഴി അപേക്ഷിക്കാം. ഫോണ്‍ : 9446529467/9847273135/04712327707.

ടെന്‍ഡര്‍
സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് 2024 മാര്‍ച്ച് 31 വരെ ജീപ്പ് /കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് തയാറുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മേയ് 16 ന് പകല്‍ രണ്ടുവരെ. ഫോണ്‍ : 0468 2325242.

ജില്ലാ ആസൂത്രണ സമിതി യോഗം മേയ് മൂന്നിന്
ജില്ലാ ആസൂത്രണ സമിതിയുടെ ഒരു യോഗം മേയ് മൂന്നിന് ഉച്ചയ്ക്ക് ശേഷം 2.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ബിടിവി അറ്റന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ബിടിവി അറ്റന്‍ഡര്‍ തസ്തികയിലേക്ക് കസാക്സ് മുഖേന താത്കാലിക നിയമനം നടത്തുന്നു. യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ മേയ് ഒന്‍പതിന് രാവിലെ 11.30 ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഒഴിവ് ഒന്ന്. പ്രായപരിധി 40 വയസ്. യോഗ്യത : എട്ടാം ക്ലാസ് വിദ്യാഭ്യാസവും ശാരീരിക ക്ഷമത ഉളളവരും. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന.

സംരക്ഷണ ഭിത്തി: സ്ഥലം പരിശോധിച്ച് നടപടി സ്വീകരിക്കാന്‍
ജില്ലാ പഞ്ചായത്തിന് മന്ത്രിയുടെ നിര്‍ദേശം
ഞങ്ങളുടെ കോളനിയെ സാറേ, ഞങ്ങളുടെ വീടുകളെ സംരക്ഷിക്കണം. സംരക്ഷണഭിത്തി കെട്ടി തരണം. കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്ക്തല അദാലത്തിലെത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനോട് പരാതി പറയുമ്പോള്‍ എരുമക്കാട് ഭൂരഹിത കോളനിയിലെ കുന്നില്‍ വീട്ടില്‍ എ.കെ. ബോസിന്റെ കണ്ണില്‍ പ്രതീക്ഷയുടെ തിളക്കമുണ്ടായിരുന്നു. തന്റേയും നാട്ടുകാരുടേയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന വിശ്വാസത്തിലാണ് ബോസ് എത്തിയത്. പതിനാലു കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലമാണ് ആറന്മുള പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ എരുമക്കാട് ഭൂരഹിത കോളനി. 30 വര്‍ഷം മുന്‍പാണ് നാലു സെന്റ് ഭൂമിയും വീടും ഇവര്‍ക്ക് പതിച്ചു നല്‍കിയത്. പിന്നീട് ഭൂമിക്ക് പട്ടയം ലഭിക്കുകയായിരുന്നു. ഇതില്‍ പത്തു കുടുംബങ്ങള്‍ എസ്‌സി വിഭാഗത്തില്‍ പെടുന്നവരാണ്. കുന്നിന്‍ചരുവില്‍ താമസിക്കുന്ന ഇവരുടെ വീടുകള്‍ക്ക് അതിരുകെട്ടി സംരക്ഷണഭിത്തികള്‍ നിര്‍മിച്ചു നല്‍കണമെന്നതാണ് ഇവരുടെ ദീര്‍ഘനാളായുള്ള ആവശ്യം. സംരക്ഷണഭിത്തി ഒരു വീടിനും ഇല്ലാത്തതിനാല്‍ തന്നെ ഏതെങ്കിലും ഒരു വീടിന് കേടുപാടുകള്‍ സംഭവിച്ചാല്‍ മറ്റു വീടുകള്‍ക്കും അപകടം സംഭവിക്കാവുന്ന അവസ്ഥയാണ്. കോളനിയിലെ വീടുകളെ സംരക്ഷിക്കുവാനുള്ള ഏക മാര്‍ഗം വീടുകള്‍ക്ക് അതിരു കെട്ടിയുള്ള സംരക്ഷണഭിത്തി നിര്‍മാണമാണ്.
പരാതി നല്‍കാനെത്തിയ ബോസിന്റെ പ്രതീക്ഷ തെറ്റിയില്ല. പ്രശ്‌നത്തിന് മന്ത്രി വീണാ ജോര്‍ജ് ഉടനടി പരിഹാരം നിര്‍ദേശിച്ചു. സ്ഥലം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ മന്ത്രി ജില്ലാ പഞ്ചായത്തിനെ ചുമതലപ്പെടുത്തി. തന്റെ ലക്ഷ്യത്തിന്റെ ആദ്യപടി ചവിട്ടി കയറിയതിന്റെ സന്തോഷത്തിലാണ് ബോസ് വീട്ടിലേക്ക് യാത്രയായത്.

അദാലത്തിലൂടെ ലൈഫ് നേടി കുഞ്ഞുമോള്‍ രാജു
വര്‍ഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന രാജു ജോര്‍ജ് – കുഞ്ഞുമോള്‍ ദമ്പതികള്‍ക്ക് വീടെന്ന സ്വപ്നം സാഫല്യമാകാന്‍ പോകുകയാണ്. കരുതലും കൈത്താങ്ങും
കോഴഞ്ചേരി താലൂക്ക്തല അദാലത്തിലാണ് ഇവരുടെ സ്വപ്ന സാക്ഷാത്കാരം. 2023-24 ലൈഫ് പദ്ധതി പ്രകാരം കുളനട ഗ്രാമപഞ്ചായത്തിലെ തുമ്പമണ്‍ നോര്‍ത്ത് നിവാസിയായ കുഞ്ഞുമോള്‍ രാജുവിനെ മുന്‍ഗണന വച്ച് ലൈഫ് പദ്ധതിയില്‍ ഉള്‍പെടുത്താന്‍ മന്ത്രി വീണാ ജോര്‍ജ് ലൈഫ് മിഷന്‍ കോ-ഓര്‍ഡിനേറ്ററേയും പഞ്ചായത്ത് പ്രസിഡന്റിനെയും ചുമതലപെടുത്തി. കുഞ്ഞുമോള്‍ 2018 ലാണ് ലൈഫ് മിഷനില്‍ അപേക്ഷ നല്‍കിയത്. സ്വന്തമായി ഭൂമിയില്ലാത്ത കുഞ്ഞുമോളും ഭര്‍ത്താവ് രാജുവും 11 വര്‍ഷമായി വടകയ്ക്ക് ആണ് താമസിക്കുന്നത്. നിര്‍ധനരായ ഈ ദമ്പതികള്‍ക്ക് അദാലത്തിലൂടെ സ്വന്തം വീടെന്ന പ്രതീക്ഷയാണ് ലഭിച്ചിരിക്കുന്നത്.

അയ്യംകോയിക്കല്‍ – കാലായില്‍പടി റോഡ് റീ ടാറിംഗിന് നിര്‍ദേശം
സഞ്ചാരയോഗ്യമല്ലാത്ത അയ്യംകോയിക്കല്‍ – കാലായില്‍പടി റോഡ് റീ ടാറിംഗ് ആവശ്യവുമായാണ് റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്ക്തല അദാലത്തില്‍ എത്തിയത്. 500 മീറ്റര്‍ ദൂരവും കുണ്ടും കുഴിയും നിറഞ്ഞ് കാല്‍നട യാത്രക്കാര്‍ക്ക് പോലും സഞ്ചാര യോഗ്യമല്ലാത്ത റോഡിന്റെ അവസ്ഥ കേട്ടറിഞ്ഞ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉടനടി നടപടി എടുക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. റോഡ് പൂര്‍ണമായി തകര്‍ന്നതിനാല്‍ ഈ വഴിയിലൂടെയുള്ള ഗതാഗതവും നിലച്ചിരുന്നു. ആറ് മീറ്റര്‍ വീതിയും 1.100 കിലോ മീറ്റര്‍ ദൂരവുമുള്ള റോഡിന്റെ 650 മീറ്റര്‍ ഭാഗം ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിച്ചു പൂര്‍ത്തീകരിച്ചിരുന്നു. ശേഷിക്കുന്ന 500 മീറ്റര്‍ റോഡാണ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കികൊണ്ടിരുന്നത്. ഈ അവസ്ഥയ്ക്കാണ് അദാലത്തില്‍ മന്ത്രി തീര്‍പ്പുണ്ടാക്കിയത്. പിഡബ്ല്യൂഡി എഞ്ചിനീയറുടെ നേതൃത്വത്തില്‍ സ്ഥലം പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഇതോടെ അയ്യം കോയിക്കല്‍ -കാലായില്‍പടി നിവാസികളുടെ ഏറെക്കാലമായുള്ള ദുരിതത്തിന് പരിഹാരമാകും.

ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഫസ്റ്റ് എന്‍സിഎ-എസ് സിസിസി) (കാറ്റഗറി നം. 124/2020) തസ്തികയുടെ 20.04.2023 തീയതിയിലെ 15/2023/ഡിഒഎച്ച് നമ്പര്‍ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നം. 530/2019) തസ്തികയുടെ 13.04.2023 തീയതിയിലെ 228/2023/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം മേയ് ആറിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം മേയ് ആറിന് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. നിയമസഭാ പ്രാതിനിധ്യമുളള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും എല്ലാ ബ്ലോക്ക്/ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും എല്ലാ വകുപ്പുകളിലെയും താലൂക്ക്തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണം.

വനിത മിത്ര കേന്ദ്രം
വനിത വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിത ഹോസ്റ്റലിലേക്കും ഡേ കെയര്‍ സെന്ററിലേക്കും അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷന്‍ ആവശ്യമുള്ളവര്‍ വനിത വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 8281552350, 9061921167.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്വിഫ്റ്റിന് വൻ വിൽപ്പന ; കാറിനെ ജനപ്രിയമാക്കുന്ന ചില കാര്യങ്ങൾ

0
ഇന്ത്യയിലെ ഏറ്റവും വലിയ കാർ വിൽപ്പന കമ്പനിയായ മാരുതി സുസുക്കി ഏറ്റവും...

ബംഗാള്‍ ട്രെയിന്‍ അപകടം ; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

0
ന‍ൃൂഡൽഹി : ബംഗാള്‍ ട്രെയിന്‍ അപകടത്തില്‍ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി....

ചുനക്കരയിലെ എസ്.ബി.ഐ. എ.ടി.എം. പ്രവർത്തനസജ്ജമാക്കണമെന്ന് ആവശ്യപെട്ട് ബി.ജെ.പി. ഒ.ബി.സി. മോർച്ച സമരം നടത്തി

0
ചാരുംമൂട് : ചുനക്കരയിലെ എസ്.ബി.ഐ. എ.ടി.എം. പ്രവർത്തനസജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ഒ.ബി.സി....

പോക്‌സോ കേസ് : സിഐഡിക്ക് മുന്നില്‍ ഹാജരായി യെദ്യൂരപ്പ

0
നൃൂഡൽഹി : പോക്സോ കേസില്‍ മുതിര്‍ന്ന ബിജെപി നേതാവും, മുന്‍...