സ്വിഫ്റ്റിന് വൻ വിൽപ്പന ; കാറിനെ ജനപ്രിയമാക്കുന്ന ചില കാര്യങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ ഏറ്റവും വലിയ കാർ വിൽപ്പന കമ്പനിയായ മാരുതി സുസുക്കി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നായ സ്വിഫ്റ്റിൻ്റെ പുതുക്കിയ പതിപ്പ് അടുത്തിടെ പുറത്തിറക്കി. പുതുക്കിയ മാരുതി സുസുക്കി സ്വിഫ്റ്റിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ മാസം അതായത് 2024 മെയ് മാസത്തിൽ മാരുതി സുസുക്കി സ്വിഫ്റ്റ് കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായിരുന്നു. മൊത്തം 19,339 യൂണിറ്റ് വിൽപ്പന ലഭിച്ചു. പുതുക്കിയ മാരുതി സുസുക്കി സ്വിഫ്റ്റിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില മുൻനിര മോഡലിന് 6.49 ലക്ഷം മുതൽ 9.64 ലക്ഷം രൂപ വരെയാണ്. പുതുക്കിയ മാരുതി സ്വിഫ്റ്റിൻ്റെ എക്സ്റ്റീരിയറിലും ഇൻ്റീരിയറിലും കമ്പനി വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇതാ പുത്തൻ സ്വിഫ്റ്റിനെ ജനപ്രിയമാക്കുന്ന ചില പോയിന്‍റുകൾ.

ഡിസൈൻ മുമ്പത്തേക്കാൾ മികച്ചതായി മാറി പുതുക്കിയ മാരുതി സുസുക്കി സ്വിഫ്റ്റിന് പുതിയ ഗ്രിൽ, പുത്തൻ ഹെഡ്‌ലാമ്പ്, ടെയിൽലാമ്പ് യൂണിറ്റുകൾ, പുനർരൂപകൽപ്പന ചെയ്ത ബമ്പർ, പുതിയ അലോയ് വീലുകൾ എന്നിവ കാറിൻ്റെ മൊത്തത്തിലുള്ള രൂപത്തെ മികച്ചതാക്കുന്നു. പുതുക്കിയ മാരുതി സുസുക്കി സ്വിഫ്റ്റിൻ്റെ സുരക്ഷയിൽ ഇത്തവണ കമ്പനി വിട്ടുവീഴ്ച ചെയ്തിട്ടില്ല. സുരക്ഷയ്ക്കായി സ്റ്റാൻഡേർഡ് 6-എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇബിഡി ഉള്ള എബിഎസ് സാങ്കേതികവിദ്യ, കാറിൽ ഹിൽ-ഹോൾഡ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകൾ കമ്പനി നൽകിയിട്ടുണ്ട്. പുതുക്കിയ മാരുതി സ്വിഫ്റ്റിന് 1.2 ലിറ്റർ 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ പവർട്രെയിനായി ഉണ്ട്.

ഇത് പരമാവധി 82 ബിഎച്ച്പി കരുത്തും 112 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ്. സ്വിഫ്റ്റിൻ്റെ മാനുവൽ ട്രാൻസ്മിഷനിൽ ലിറ്ററിന് 24.8 കിലോമീറ്ററും ഓട്ടോമാറ്റിക് വേരിയൻ്റിൽ 25.75 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്നത്. നവീകരിച്ച മാരുതി സുസുക്കി സ്വിഫ്റ്റിൻ്റെ ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ നൂതന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഗിയർ മാറ്റുമ്പോൾ ഉപഭോക്താക്കൾക്ക് അത് അനുഭവിക്കാൻ കഴിയും. പുതിയ സ്വിഫ്റ്റ് കാറിൻ്റെ ഇൻ്റീരിയറിലും നിരവധി പുതിയ ഫീച്ചറുകൾ ചേർത്തിട്ടുണ്ട്. ഒമ്പത് ഇഞ്ച് സ്‍മാർട്ട് പ്ലേ പ്രൊ പ്ലസ് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ, 40-ലധികം കണക്റ്റിവിറ്റി ഫീച്ചറുകൾ എന്നിവയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...