Friday, May 9, 2025 4:19 pm

മലയാലപ്പുഴയിലെ മന്ത്രവാദിനിക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

മലയാലപ്പുഴയിലെ മന്ത്രവാദ കേന്ദ്രത്തിൽ മൂന്നു പേരെ പൂട്ടിയിട്ട സംഭവത്തിൽ മന്ത്രവാദിനിക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യം ഉയരുന്നു. മലയാലപ്പുഴ വാസന്തി മഠത്തിലെ മന്ത്രവാദിനി ശോഭനയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ഉയരുന്നത്. മുൻപും മലയാലപ്പുഴ പോലീസിന്റെ ഭാഗത്തുനിന്ന് ശോഭനയെ സഹായിക്കുന്ന നിലപാടുകളാണ് ഉണ്ടായിരുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. മന്ത്രവാദ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട ആളുകളെ പോലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

മന്ത്രവാദ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട കുടുംബത്തിൻറെ മൊഴിയുടെ അടിസ്ഥാനത്തിലാവും ശോഭനക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക. അതേസമയം, ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് വീണ്ടും മന്ത്രവാദം നടത്തിയ ശോഭനയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകണമെന്ന് ആവശ്യവും നാട്ടുകാർ ഉയർത്തിയിട്ടുണ്ട്. മന്ത്രവാദ കേന്ദ്രത്തിൽ പൂട്ടിയിട്ട മൂന്നുപേരേ ഡിവൈഎഫ്ഐ പ്രവർത്തകർ മോചിപ്പിച്ചു. നേരത്തെ പിടിയിലായ വാസന്തി അമ്മ മഠത്തിനെതിരിയാണ് ആരോപണം. പൂജകളുടെ പണം നൽകിയില്ലെന്നു ആരോപിച്ച് പത്തനാപുരം സ്വദേശികളെ പൂട്ടിയിട്ടെന്നാണ് പരാതി .

മൂന്ന് പേരിൽ ഒരാൾ 7 വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. പത്തനാപുരം സ്വദേശികളെ ആണ് പൂട്ടിയിട്ടത്. അഞ്ചു ദിവസം ആയി പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നു കുടുംബം പറഞ്ഞു. ചില സാമ്പത്തിക തർക്കങ്ങൾ ആണ് പൂട്ടിയിടാൻ കാരണം. ഇലന്തൂർ നരബലി സമയത്ത് നാട്ടുകാരുടെ പരാതിയെ തുടർന്ന് വാസന്തി അമ്മ മഠം നടത്തുന്ന ശോഭനയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം ആണ് വീണ്ടും പൂജകൾ തുടങ്ങിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഠനോപകരണ കിറ്റിന് അപേക്ഷിക്കാം

0
പത്തനംതിട്ട : ഓട്ടോമൊബൈൽ വർക്‌ഷോപ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കളിൽ...

വടശ്ശേരിക്കരയില്‍ തെരുവുനായ ശല്യം രൂക്ഷം

0
വടശേരിക്കര : വടശ്ശേരിക്കരയില്‍ തെരുവുനായ ശല്യം രൂക്ഷം. ചെറുകാവ് ദേവീക്ഷേത്രം, പ്രയാർ...

സിദ്ധനർ സർവീസ് വെൽഫെയർ സെസൈറ്റി തോന്നല്ലൂർ കരയോഗം വാർഷികം ഉദ്ഘാടനം ചെയ്തു

0
പന്തളം : സിദ്ധനർ സർവീസ് വെൽഫെയർ സെസൈറ്റി 124-ാം നമ്പർ...

അതിർത്തിയിലെ പാക് വെടിവെയ്പ്പിൽ ജവാന് വീരമൃത്യു

0
ശ്രീനഗർ: അതിർത്തിരേഖയിലെ പാക് വെടിവെയ്പ്പിൽ ജവാന് വീരമൃത്യു. ആന്ധ്ര സ്വദേശി മുരളിനായ്ക്ക്നാണ്...