Tuesday, April 16, 2024 11:56 am

അദാനി തട്ടിപ്പ് ; സെബിയുടെ നടപടി ചോദ്യം ചെയ്യപ്പെടുന്നു

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി: ഹി​ൻ​ഡ​ൻ​ബ​ർ​ഗ്​ റി​പ്പോ​ർ​ട്ട്​ പു​റ​ത്തു കൊ​ണ്ടു​വ​ന്ന അ​ദാ​നി ക​മ്പ​നി​ക​ളി​ലെ ക്ര​മ​ക്കേ​ട്​ അ​ന്വേ​ഷി​ക്കാ​ൻ ഓ​ഹ​രി വി​പ​ണി നി​യ​ന്ത്ര​ക​രാ​യ സെ​ബി കൂ​ടു​ത​ൽ സ​മ​യം തേ​ടി​യ​ത്​ പു​തി​യ വി​വാ​ദ​മാ​യി. അ​ദാ​നി ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ഹ​ര​ജി ന​ൽ​കി​യ നാ​ലു പേ​രി​ൽ ഒ​രാ​ൾ സെ​ബി​യു​ടെ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത്​ സു​​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. സ​മ​യം നീ​ട്ടി ചോ​ദി​ക്കു​ന്ന​ത്​ അ​ന്വേ​ഷ​ണ​വും ക്ര​മ​ക്കേ​ടും കു​ഴി​ച്ചു​മൂ​ടു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്​ കു​റ്റ​പ്പെ​ടു​ത്തി. ര​ണ്ടു മാ​സ​ത്തി​ന​കം ക്ര​മ​ക്കേ​ട്​ അ​ന്വേ​ഷി​ച്ച്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​നും നി​ക്ഷേ​പ സു​ര​ക്ഷി​ത​ത്വ ന​ട​പ​ടി​ക​ൾ നി​ർ​ദേ​ശി​ക്കാ​നും മാ​ർ​ച്ച്​ ര​ണ്ടി​ന്​ സു​പ്രീം​കോ​ട​തി സെ​ബി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

Lok Sabha Elections 2024 - Kerala

റി​ട്ട. ജ​സ്റ്റി​സ്​ എ.​എം. സ​പ്രെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​റം​ഗ സ​മി​തി സെ​ബി രൂ​പ​വ​ത്ക​രി​ക്കു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, ക്ര​മ​ക്കേ​ട്​ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​റു മാ​സം കൂ​ടി വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ സെ​ബി ക​ഴി​ഞ്ഞ ദി​വ​സം സു​​പ്രീം​കോ​ട​തി​ക്ക്​ അ​പേ​ക്ഷ ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണം നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നും അ​നാ​വ​ശ്യ കാ​ല​താ​മ​സം വ​രു​ത്താ​നു​മു​ള്ള ഗൂ​ഡോ​ദ്ദേ​ശ്യ​മാ​ണ്​ അ​പേ​ക്ഷ​യെ​ന്ന്​ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി ന​ൽ​കി​യ അ​ഡ്വ. വി​ശാ​ൽ തി​വാ​രി സു​പ്രീം​കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. സ​മ​യം നീ​ട്ടി ന​ൽ​കു​ന്ന​ത്​ കോ​ർ​പ​റേ​റ്റ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഡേ​റ്റ തി​രി​മ​റി​ക്ക്​ അ​വ​സ​രം ന​ൽ​കും.കോ​ട​തി ഉ​ത്ത​ര​വി​ടു​ന്ന​തി​നു​മു​മ്പേ​ത​ന്നെ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ന്ന വി​ശ​ദീ​ക​ര​ണ​മാ​ണ്​ സെ​ബി നേ​ര​ത്തെ ന​ൽ​കി​യ​ത്.

എ​ന്നാ​ൽ, അ​ന്വേ​ഷ​ണ​ത്തി​ന്​ നി​യോ​ഗി​ച്ച​ത്​ ആ​രെ​യെ​ന്ന്​ വ്യ​ക്ത​മ​ല്ല. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സെ​ബി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ നി​ക്ഷേ​പ ഭ​ദ്ര​ത വ​ലി​യ പ്ര​ശ്ന​മാ​യി മാ​റു​മെ​ന്നും ഹ​ര​ജി​ക്കാ​ര​ൻ പ​റ​ഞ്ഞു. സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി (ജെ.​പി.​സി) അ​ന്വേ​ഷ​ണ​ത്തി​ൽ​നി​ന്ന്​ സ​ർ​ക്കാ​ർ ഒ​ളി​ച്ചോ​ടി​യ​തി​നു പി​ന്നാ​ലെ ഓ​ഹ​രി വി​പ​ണി നി​യ​ന്ത്ര​ക​രു​ടെ അ​ന്വേ​ഷ​ണം കു​ഴി​ച്ചു​മൂ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ്​ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ കു​റ്റ​പ്പെ​ടു​ത്തി. അ​ദാ​നി ക​മ്പ​നി​ക​ളി​ലേ​ക്ക്​ വി​ദേ​ശ ഫ​ണ്ട്​ ന​ൽ​കി​യ​ത്​ ആ​രെ​ന്ന്​ പൂ​ർ​ണ​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന വി​വ​ര​വും പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. സെ​ബി ഈ ​വ​ഴി​ക്കും അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ പാ​ർ​ട്ടി വ​ക്താ​വ്​ ജ​യ​റാം ര​മേ​ശ്​ പ​റ​ഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിന് സമീപം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിന്...

എന്‍റെ പേര് അരവിന്ദ് കേജ്രിവാൾ, ഞാൻ ഒരു തീവ്രവാദിയല്ല, കേജ്രിവാളിന്റെ സന്ദേശം വായിച്ച് സഞ്ജയ്...

0
ന്യൂഡൽഹി :  ഡൽഹി  മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ  തിഹാർ  ജയിലിൽ  നിന്ന്...

ഭരണഘടന മൂല്യങ്ങളെല്ലാം ബിജെപി തകർക്കുന്നു ; പ്രകാശ് കാരാട്ട്

0
ഡൽഹി: ബിജെപിയെ രൂക്ഷമായി വിമർശിച്ച് സിപിഐഎം ദേശീയ നേതാവ് പ്രകാശ് കാരാട്ട്....

പോസ്റ്റുകളിൽ താണുകിടക്കുന്ന ഉപയോഗരഹിതമായ കേബിളുകൾ വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നു

0
ചെങ്ങന്നൂർ : റോഡരികിലെ പോസ്റ്റുകളിൽ താണുകിടക്കുന്ന ഉപയോഗരഹിതമായ കേബിളുകൾ വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നു....