Friday, May 9, 2025 2:06 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ടാക്സി പെര്‍മിറ്റുള്ള വാഹന ഉടമകള്‍ / സ്ഥാപനങ്ങളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ ഒരു കാര്‍ ഡ്രൈവര്‍ സഹിതം വാഹനം വിട്ടു നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ അഞ്ചിന് വൈകുന്നേരം മൂന്നു വരെ. ദര്‍ഘാസ് തുറക്കുന്ന തീയതി ജൂണ്‍ അഞ്ചിന് വൈകുന്നേരം 3.30. ടെന്‍ഡര്‍ ഫോറവും വിശദവിവരങ്ങളും പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0468 2325168. 8281999004.

അപേക്ഷ ക്ഷണിച്ചു
ചെങ്ങന്നൂര്‍ ഗവ.ഐടിഐ യില്‍ ഐഎംസിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന സിഎന്‍സി (സെറ്റര്‍ കം ഓപ്പറേറ്റര്‍)ന്റെ പുതിയ ബാച്ചിലേക്കുളള അപേക്ഷ ക്ഷണിച്ചു. 100 ശതമാനം പ്ലേസ്മെന്റ് സാധ്യതയുളള ഈ കോഴ്സിന്റെ വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 0479 2452210, 9656417307, 9495711337.

ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ എന്‍.ആര്‍.ഐ
സീറ്റുകളിലേക്കുള്ള പ്രവേശനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ എറണാകുളം (04842575370, 8547005097) ചെങ്ങന്നൂര്‍ (04792454125, 8547005032), അടൂര്‍ (04734230640, 8547005100), കരുനാഗപ്പള്ളി (04762665935, 8547005036), കല്ലൂപ്പാറ (04692678983, 8547005034), ചേര്‍ത്തല (04782553416, 8547005038), ആറ്റിങ്ങല്‍ (04702627400, 8547005037), പൂഞ്ഞാര്‍ (9562401737, 8547005035), കൊട്ടാരക്കര (04742458764, 8547005039) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒന്‍പത് എഞ്ചിനീയറിംഗ് കോളജുകളിലേയ്ക്ക് 2023-24 അധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ. സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന്

അപേക്ഷ ക്ഷണിച്ചു
അപേക്ഷ www.ihrdonline.org/ihrdnri എന്ന വെബ്സൈറ്റ് അല്ലെങ്കില്‍ മേല്‍ പറഞ്ഞ കോളജുകളുടെ വെബ്സൈറ്റ് വഴി (പ്രോസ്പെക്ട്സ് പ്രകാരമുള്ള) ഓണ്‍ലൈനായി സമര്‍പ്പിക്കാം. മേയ് 23 ന് രാവിലെ 10 മുതല്‍ ജൂണ്‍ 15 ന് വൈകിട്ട് അഞ്ചുവരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും 1000 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായോ /ബന്ധപ്പെട്ട പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ജൂണ്‍ 19 ന് വൈകുന്നേരം അഞ്ചിന് മുന്‍പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ ഐ.എച്ച്.ആര്‍.ഡി. വെബ്സൈറ്റായ www.ihrd.ac.in/, ഇമെയില്‍ [email protected] മുഖാന്തരം ലഭിക്കും.

ക്വട്ടേഷന്‍
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ജൂണ്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് കാന്റീന്‍ നടത്തുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 31 ന് പകല്‍ ഒന്നിന് മുമ്പായി പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ പോളിടെക്നിക് കോളജ്, വെച്ചൂച്ചിറ എന്ന വിലാസത്തില്‍ ലഭിക്കണം.

പ്രൊമോട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനായി പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ പ്രൊമോട്ടറായി നിയമിക്കപ്പെടുന്നതിലേക്ക് അര്‍ഹരായ പട്ടികജാതി യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത – പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത. പ്രായം- 18 നും 30 നും ഇടയില്‍. ഹോണറേറിയം : പ്രതിമാസം 10000 രൂപ. താത്പര്യമുളളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, യോഗ്യത, പ്രായം ഇവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുളള റസിഡന്റ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂണ്‍ അഞ്ചിന് വൈകുന്നേരം അഞ്ചിന് മുമ്പായി പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍: 04682322712.

ഓംബുഡ്സ്മാന്‍ പരാതികള്‍ തീര്‍പ്പാക്കി
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയില്‍ ഓംബുഡ്സ്മാന്‍ പരിഹരിച്ചത് 53 പരാതികള്‍. പത്തനംതിട്ട ജില്ലാ ഓംബുഡ്സ്മാന്റെ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. ആകെയുളള 57 പരാതികളില്‍ 53 എണ്ണം തീര്‍പ്പാക്കി. തൊഴിലാളികളുടെ അവകാശ നിഷേധവുമായി ബന്ധപ്പെട്ട് 13 പരാതികളും മേറ്റുമാരുടെ ഭാഗത്തുനിന്നുളള ക്രമക്കേടുമായി ബന്ധപ്പെട്ട നാലു പരാതികളും ജീവനക്കാരുടെ ഭാഗത്തുനിന്നുമുള്ള വീഴ്ച/ ക്രമക്കേടുമായി ബന്ധപ്പെട്ട് അഞ്ചു പരാതികളും തൊഴിലാളികളുടെ ഭാഗത്തുനിന്നുളള ക്രമക്കേടുമായി ബന്ധപ്പെട്ട് ഒരു പരാതിയും വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് സാധനങ്ങളുടെ വില ലഭിക്കാത്തതുമായി ബന്ധപ്പെട്ട ഏഴ് പരാതികളും ജോലി സ്ഥലത്ത് വെച്ച് പരിക്ക് പറ്റിയതുമൂലം ചികിത്സ നടത്തിയതിന്റെ ചെലവ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട ഒരു പരാതിയും ലഭിച്ചു. സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും പരിശോധനയുടെ അടിസ്ഥാനത്തിലും സ്വമേധയാ ഏഴു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു തീര്‍പ്പാക്കുകയും ചെയ്തു. തൊഴിലുറപ്പ് പദ്ധതിയുമായും പിഎംഎവൈ ഭവന പദ്ധതിയുമായും ബന്ധപ്പെട്ട പരാതികള്‍ ഓംബുഡ്സ്മാന്‍, മഹാത്മാഗാന്ധി എന്‍ആര്‍ഇജിഎസ് ആന്റ് പിഎംഎവൈ, പന്തളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, കുളനട പി.ഒ പിന്‍, 689 503 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഇ-മെയില്‍ മുഖേനയോ അയയ്ക്കാം.

ഡ്രൈവര്‍ നിയമനം
സംസ്ഥാന യുവജന കമ്മീഷന്‍ ഓഫീസില്‍ നിലവിലുളള ഒരു ഒഴിവിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. നിയമനം ലഭിക്കുന്നവര്‍ക്ക് അനുവദനീയമായ നിരക്കില്‍ ശമ്പളം നല്‍കും. നിശ്ചിത യോഗ്യതയുളളവര്‍ മേയ് 28 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. യോഗ്യരായവരെ ജൂണ്‍ ഒന്നിന് രാവിലെ 11 ന് തിരുവനന്തപുരം കമ്മീഷന്‍ ആസ്ഥാനത്ത് നടക്കുന്ന അഭിമുഖത്തില്‍ തെരഞ്ഞെടുക്കും. യോഗ്യത – പത്താംക്ലാസ് / തത്തുല്യ യോഗ്യത, ഡ്രൈവിംഗ് ലൈസന്‍സ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശ്രീനാരായണ കൺവെൻഷനുകൾ പുതുതലമുറയ്ക്ക് മാർഗദീപമാണ് ; ഒ.എസ് ഉണ്ണിക്കൃഷ്ണൻ

0
മാന്നാർ : മാനവികതയുടെ മഹാദർശനങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ശ്രീനാരായണ കൺവെൻഷനുകൾ...

എറണാകുളത്ത് കാട്ടുപന്നി ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്

0
എറണാകുളം : കാലടിയിൽ കാട്ടുപന്നി ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്. ചീനം ചിറസ്വദേശികളായ...

ആവശ്യത്തിന് ഇന്ധനമുണ്ട് ആശങ്കവേണ്ട ; ഉപഭോക്താക്കളോട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍

0
ന്യൂഡല്‍ഹി: ആവശ്യത്തിന് ഇന്ധനം കൈവശമുണ്ടെന്നും ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍...

ഓൺലൈൻ മാധ്യമം ‘ദ വയർ’നെ വിലക്കി കേന്ദ്രസർക്കാര്‍ ; വെബ്സൈറ്റ് തടയും

0
ഡൽഹി: ഓൺലൈൻ മാധ്യമം 'ദ വയർ' വിലക്കി കേന്ദ്രസർക്കാര്‍. വെബ്സൈറ്റ് തടയാൻ...