തോട്ടം തൊഴിലാളികളുടെ ഉപവാസം നാളെ (മേയ് – 23 ചൊവ്വ)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തേയില, കാപ്പി, ഏലം, റബ്ബര്‍ തുടങ്ങി തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധനവും ഭവന നിര്‍മ്മാണ പദ്ധതിയും നടപ്പാക്കണ മെന്നാവശ്യപ്പെട്ട് കേരളാ പ്ലാന്റേഷന്‍ ഫെഡറേഷന്‍ ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ (മേയ് 23 ന്) സെക്രട്ടേറിയേറ്റുനടയില്‍ ഉപവാസം നടത്തുമെന്ന് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ അറിയിച്ചു.

രാവിലെ 9.00ന് ആരംഭിക്കുന്ന ഉപവാസ സമരം 6.00 മണിക്ക് സമാപിക്കും. മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പി.ജെ.ജോയി അധ്യക്ഷത വഹിക്കും. വൈകുന്നേരം ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്ലാന്റേഷന്‍ ഫെഡറേഷന്‍ സംസ്ഥാന ഭാരവാഹികളും പി.എല്‍.സി അംഗങ്ങളും ഉപവസിക്കും. ഫെഡറേഷന്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ തോട്ടങ്ങളില്‍ പണിമുടക്ക് ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ ആരംഭിക്കുമെന്നും ജ്യോതിഷ് കുമാര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....