Sunday, April 28, 2024 1:09 am

ജിയോമാർട്ട് 1000 ജീവനക്കാരെ പിരിച്ചുവിടുന്നു ; വരും മാസങ്ങളിൽ 9000 പേരെ കൂടി ഒഴിവാക്കുമെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

മുംബൈ: റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആയ ജിയോമാർട്ട് ആയിരത്തോളം തൊഴിലാളികളെ പിരിച്ചുവിടുന്നു. അടുത്ത് തന്നെ 9,900 ജീവനക്കാരെ കൂടി പിരിച്ചുവിടാനുള്ള നടപടികളും കമ്പനി തുടങ്ങിയതായാണ് വിവരം. ചെലവ് വെട്ടിക്കുറച്ച് ലാഭം വർധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി.കോർപ്പറേറ്റ് ഓഫീസിലെ 500 എക്‌സിക്യൂട്ടീവുകൾ അടക്കം 1000ൽ കൂടുതൽ ജീവനക്കാരോട് ഇതിനകം രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പെർഫോമൻസ് ഇംപ്രൂവ്‌മെന്റ് പ്ലാൻ ഉപയോഗിച്ച് വലിയ രീതിയിലുള്ള മറ്റൊരു പിരിച്ചുവിടൽ കൂടി അടുത്ത് തന്നെ ഉണ്ടാവുമെന്നും ജീവനക്കാരെ ഉദ്ധരിച്ച് എകണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

കുടുതൽ ലാഭം കണ്ടെത്തുന്നതിനായി പ്രാദേശിക കേന്ദ്രങ്ങളിലേക്ക് സാധനങ്ങൾ പാക്ക് ചെയ്ത് അയക്കുന്ന പകുതിയിലധികം കേന്ദ്രങ്ങൾ അടച്ചുപൂട്ടാനാണ് കമ്പനിയുടെ തീരുമാനം. അതേസമയം ജർമൻ ബിസിനസ് സ്ഥാപനമായ മെട്രോ എ.ജിയുടെ ഇന്ത്യൻ ബിസിനസ് റിലയൻസ് വാങ്ങി. 344 മില്യൻ ഡോളറിനാണ് റിലയൻസ് പുതിയ ഏറ്റെടുക്കൽ നടത്തിയത്. 3500 ജീവനക്കാരുള്ള പുതിയ കമ്പനിയിലെ സ്ഥിരം തൊഴിലാളികളെയും കമ്പനിയിലേക്ക് ചേർത്തതിന് ശേഷം ജീവനക്കാരുടെ എണ്ണം വർധിച്ചത് കൂടിയാണ് ഒഴിവാക്കലിന് കാരണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു ; നഴ്സിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
കോട്ടയം: കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച്...

വളരെയേറെ ശ്രദ്ധിക്കണം ; ഉഷ്ണതരംഗത്തിൽ അതീവ ശ്രദ്ധ വേണമെന്ന് മന്ത്രി

0
തിരുവനന്തപുരം: ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി...

തിരുവനന്തപുരത്ത് സുഹൃത്തുകളായ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് സുഹൃത്തുകളായ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ...

പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ : കെ. മുരളീധരന്‍

0
തൃശൂര്‍: പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് തൃശൂര്‍ ലോക്‌സഭ...