24.7 C
Pathanāmthitta
Thursday, June 8, 2023 12:02 am
smet-banner-new

16കാരിയെ ഐസ്ക്രീം വാ​ഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗം ; യു.പിയിൽ 60കാരനടക്കം രണ്ട് പേർ അറസ്റ്റിൽ

ഉന്നാവോ: 16കാരിയെ ഐസ്‌ക്രീം വാ​ഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ 60കാരൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഉന്നാവോയിലെ ദാഹി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.അനിൽ തുളി (30), സുഹൃത്ത് സുനിൽകുമാർ ഗൗതം (30) എന്നിവരാണ് അറസ്റ്റിലായത്. ദാഹി പോലീസ് സ്റ്റേഷൻ പരിധിയിൽ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിക്കുന്ന പെൺകുട്ടി ഐസ്‌ക്രീം വാങ്ങാൻ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ കാറിൽ വന്ന പ്രതികൾ അവളെ സമീപിച്ച് എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചു. ഐസ്ക്രീം വാങ്ങാനാണെന്ന് പറഞ്ഞപ്പോൾ, തങ്ങൾ വാങ്ങിത്തരാം എന്ന് പറയുകയും കാറിനുള്ളിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തു.

self
bis-apri
WhatsAppImage2022-07-31at72836PM
bis-apri
KUTTA-UPLO
previous arrow
next arrow

കാറിൽ കയറിയ പെൺകുട്ടിയെ ഹോട്ടലിൽ കൊണ്ടുപോയി ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഏറെ നേരമായിട്ടും പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ തിരച്ചിൽ തുടങ്ങി. തുടർന്ന് ശിവ് നഗർ പ്രദേശത്തിന് സമീപം അർധരാത്രിയോടെ മകളെ കണ്ടെത്തി. സംഭവിച്ച കാര്യങ്ങൾ പെൺകുട്ടി വീട്ടുകാരോട് പറഞ്ഞു.തുടർന്ന് വീട്ടുകാർ ദാഹി പൊലീസ് സ്റ്റേഷനിലെത്തുകയും പരാതി നൽകുകയുമായിരുന്നു. പരാതിയിൽ ഐപിസി 376 ഡി (കൂട്ടബലാത്സംഗം), 363 (തട്ടിക്കൊണ്ടുപോകൽ) 34 എന്നീ വകുപ്പുകളും പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇരുവരും അറസ്റ്റിലാവുകയായിരുന്നു.

KUTTA-UPLO
bis-new-up
self
rajan-new
Alankar
KUTTA-UPLO
Greenland
previous arrow
next arrow
bis-apri
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at72444PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
sam
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow