സംഘടനാ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്ന ശക്തികളെ ശക്തമായി ചെറുക്കും : എൻ.എസ്.എസ് അടൂർ മേഖല നേതൃയോഗം

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : സംഘടനാ പ്രവർത്തനത്തിൽ തടസ്സം സൃഷ്‌ടിക്കുവാൻ ശ്രമിക്കുന്ന വിരുദ്ധ ശക്തികളെ ശക്തമായി ചെറുക്കുമെന്ന് എൻ.എസ്.എസ് അടൂർ മേഖലാ നേതൃയോഗം പ്രമേയത്തിലൂടെ അറിയിച്ചു. വെല്ലുവിളികളെ അതിജീവിച്ച് മുന്നേറിയ 112 വർഷത്തെ ചരിത്രമുള്ള സംഘടനയായ നായർ സർവീസ് സൊസൈറ്റിയുടെ യാതൊരു പ്രവർത്തനങ്ങളിലും വിഘാതം സൃഷ്ടിക്കുവാൻ അനുവദിക്കുകയില്ലെന്നും യോഗം അറിയിച്ചു. സംഘടനയിൽ വിള്ളൽ ഉണ്ടാക്കാൻ ശ്രമിച്ച് പുറത്തുപോയ വ്യക്തികളുടെ ഇത്തരം പ്രവർത്തനങ്ങളെ സമുദായ അംഗങ്ങൾ അവജ്ഞയോടെ തള്ളിക്കളയുമെന്നും അംഗങ്ങൾ പറഞ്ഞു.

പ്രതിസന്ധികളെ കരുത്തോടെ നേരിടുന്ന എൻ.എസ്.എസ് നേതൃത്വത്തിന് യോഗം പരിപൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചു. അടൂർ മന്നം സ്മാരക എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ എൻ.എസ്.എസ് സെക്രട്ടറി കെ.ബി ജഗദീഷ് അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ജി.അജിത് കുമാർ സംഘടനാ പ്രവർത്തന വിശദീകരണം നടത്തി. എൻ.എസ്.എസ് ഇൻസ്പെക്ടർ വി.പ്രശാന്ത് കുമാർ, എന്‍.എസ്.എസ് മേഖല കോ ഓർഡിനേറ്റർ ജയശ്രീ മുരളി എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....