വി.ഡി.സതീശൻ കോർപ്പറേറ്റുകൾക്ക് വേണ്ടി ഭരിക്കുന്നു : റോയ് അറയ്ക്കൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുഖ്യമന്ത്രി വി.ഡി.സതീശൻ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ പറഞ്ഞു. പത്തനംതിട്ട അബാൻ ആർക്കേഡിൽ എസ്.ഡി.പി.ഐ പത്തനംതിട്ട ജില്ല പ്രതിനിധി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൻകിട നിക്ഷേപങ്ങൾ ആകർഷിക്കാനെന്ന പേരിൽ ഭൂനിയമങ്ങളിൽ വരുത്തുന്ന ഭേദഗതികളും സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങളും കോർപ്പറേറ്റുകളെ സഹായിക്കാൻ ആണെന്നതിൽ സംശയമില്ല. ‘മിഷൻ സമുദ്ര’ പോലെയുള്ള വൻകിട പദ്ധതികൾ വിഭാവനം ചെയ്യുമ്പോൾ അത് സാധാരണക്കാരെക്കാൾ കൂടുതൽ കോർപ്പറേറ്റ് കമ്പനികൾക്കാണ് ഗുണകരമാവുകയെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഡി.പി.ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ്.മുഹമ്മദ് അനീഷ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സലീം മൗലവി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്, സംസ്ഥാന പ്രവർത്തകസമിതി അംഗം മുസ്തഫ പാമങ്ങാടൻ, ജില്ലാ വൈസ് പ്രസിഡന്‍റ്മാരായ എം.ഡി ബാബു, മുഹമ്മദ് പി.സലീം, ജില്ലാ ഓർഗനൈസിങ് ജനറൽ സെക്രട്ടറി അൻസാരി മുട്ടാർ, ജില്ലാ സെക്രട്ടറിമാരായ ഷെഫ്നാ റാഷിദ്, സുധീർ കോന്നി, ഷെയ്ക്ക് നജീർ, ട്രഷറർ ഷാജി കോന്നി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാനവാസ് മുട്ടാർ, അംജിത മോൾ എന്നിവര്‍ സംസാരിച്ചു.

പ്രതിനിധി സഭയ്ക്ക് മുന്നോടിയായി ജില്ലാ പ്രസിഡന്റ് പതാക ഉയർത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ അഭിലാഷ് റാന്നി, ബിനു ജോർജ്ജ്, സഫിയ പന്തളം, ഷാനവാസ് പേഴുംകാട്ടിൽ, റിയാദ് ഷാജഹാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രതിസന്ധി, തൊഴിലില്ലായ്മ, വിലക്കയറ്റം, മലയോര കർഷകരുടെ പ്രശ്നങ്ങൾ എന്നീ വിഷയങ്ങൾ ചൂണ്ടിക്കാട്ടി അവതരിപ്പിച്ച പ്രമേയവും യോഗം പാസാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....