ഡൽഹി പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഡൽഹി പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്. തൻ്റെ ഫോൺ പോലീസ് ട്രാക്ക് ചെയ്യുന്നുവെന്നും എവിടെയുണ്ട് എന്ന് കണ്ടെത്തി കൃത്യമായി ഫോളോ ചെയ്യുന്നുവെന്നും ഐഷി ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു. നിരന്തരം കേസുമായി ബന്ധപ്പെട്ട് പൊലീസുമായി സമ്പർക്കത്തിലിരിക്കെ ആണ് പെട്ടെന്നുള്ള അസാധാരണമായ നടപടി. വിദ്യാർത്ഥികൾ നിരന്തരം സർക്കാരിൻ്റെ നിരീക്ഷണത്തിൽ ആണെന്നും ഐഷി ആരോപിച്ചു.കഴിഞ്ഞ ദിവസമാണ് ഐഷി ഘോഷിനെ പാ‍‍ർട്ടി ദേശീയ ആസ്ഥാനത്ത് കയറി അറസ്റ്റ് ചെയ്യാൻ ദില്ലി പൊലീസ് ശ്രമിച്ചത്. ഈ നടപടി വിവാദത്തിലായിരുന്നു. ഡൽഹി പോലീസിലെ രണ്ട് ഉദ്യോ​ഗസ്ഥർ മഫ്തിയിലെത്തിയാണ് അറസ്റ്റിന് ശ്രമിച്ചത്.

യൂണിഫോം ധരിച്ചിരുന്നില്ലായിരുന്നു. അത് ചോദ്യം ചെയ്തപ്പോൾ മഴ പെയ്തത് കൊണ്ടാണ് യൂണിഫോം ധരിക്കാത്തത് എന്നാണ് പോലീസ് വിശദീകരിച്ചത് എന്ന് ഐഷി ഘോഷ് പറഞ്ഞു. സമരവേദിയിൽ എത്തിയവരിൽ നിറയെ കുറ്റവാളികൾ ഉണ്ടെന്ന് പോലീസ് പറയുന്നു. കുറ്റവാളികൾ ആരെന്ന് അവര്‍ വ്യക്തമാക്കണം. തൻ്റെയും എസ്എഫ്ഐ നേതാക്കളുടെയും പേരുകൾ പോലീസിൻ്റെ ക്രിമിനൽ ലിസ്റ്റിൽ ഉണ്ടെന്നും ഐഷി ഘോഷ് പറഞ്ഞു. പോലീസ് വാറണ്ട് സംബന്ധിച്ച് അടക്കം ഒരു ആശയവിനമയവും നടത്തിയിട്ടില്ല. ഇത് പ്രതികാര നടപടിയാണ്. ജന്തർമന്ദർ സമരവേദിയിൽ ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷിക്കുന്നതിന് എതിരെ നൽകിയ ഹർജി പിൻവലിക്കാൻ സമ്മർദം ഉണ്ടായിരുന്നു. എന്നാൽ അതിന് വഴങ്ങിയില്ല. പിന്നാലെയാണ് പോലീസ് അറസ്റ്റിന് ശ്രമിച്ചതെന്നും അവര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....