ഓണക്കാലത്തേക്ക് കോട്ടയം- ഹുബ്ബള്ളി റൂട്ടിൽ പ്രഖ്യാപിച്ച രണ്ട് സ്പെഷ്യൽ ട്രെയിനുകളുടെ റിസർവേഷൻ നാളെ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കുറയ്ക്കാനായി കോട്ടയം- ഹുബ്ബള്ളി റൂട്ടിൽ പ്രഖ്യാപിച്ച രണ്ട് സ്പെഷ്യൽ ട്രെയിനുകളുടെ റിസർവേഷൻ നാളെ (ജൂലൈ 30) ആരംഭിക്കും. ഹുബ്ബള്ളി – കോട്ടയം റൂട്ടിൽ ഓഗസ്റ്റ് 25, 29 തീയതികളിലും കോട്ടയം – ഹുബ്ബള്ളി റൂട്ടിൽ ഓഗസ്റ്റ് 26, 30 തീയതികളിലുമാണ് ട്രെയിനുകൾ സർവീസ് നടത്തുക. ജൂലൈ 30ന് രാവിലെ എട്ടുമണിമുതൽ ടിക്കറ്റ് റിസർവേഷൻ ആരംഭിക്കും. തിരുവോണത്തലേന്ന്, ഓഗസ്റ്റ് 25 (ചൊവ്വ) വൈകുന്നേരം 6:30ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടുന്ന ഹുബ്ബള്ളി – കോട്ടയം എക്സ്പ്രസ്സ് സ്പെഷ്യൽ ട്രെയിൻ (07351) പിറ്റേദിവസം വൈകുന്നേരം 4:40ന് കോട്ടയത്ത് എത്തിച്ചേരും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.

ഓഗസ്റ്റ് 26ന് രാത്രി 10:30ന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന കോട്ടയം – ഹുബ്ബള്ളി എക്സ്പ്രസ്സ് സ്പെഷ്യൽ ട്രെയിൻ (07352) പിറ്റേദിവസം വൈകുന്നേരം എട്ടുമണിക്ക് ഹുബ്ബള്ളിയിൽ എത്തിച്ചേരും. ഓഗസ്റ്റ് 29 (ശനി) നാണ് രണ്ടാമത്തെ ഹുബ്ബള്ളി – കോട്ടയം എക്സ്പ്രസ്സ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. ഓഗസ്റ്റ് 29ന് വൈകുന്നേരം 3:15ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടുന്ന ഹുബ്ബള്ളി – കോട്ടയം എക്സ്പ്രസ്സ് സ്പെഷ്യൽ ട്രെയിൻ (07353) പിറ്റേദിവസം വൈകുന്നേരം 4:15ന് കോട്ടയത്ത് എത്തിച്ചേരും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.ഓഗസ്റ്റ് 30ന് രാത്രി 10:30ന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന കോട്ടയം – ഹുബ്ബള്ളി എക്സ്പ്രസ്സ് സ്പെഷ്യൽ ട്രെയിൻ (07354) പിറ്റേദിവസം രാത്രി 8:05ന് ഹുബ്ബള്ളിയിൽ എത്തിച്ചേരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....