Wednesday, May 7, 2025 3:28 pm

സി.​പി.​എം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി ; വനിത അംഗം രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

കാ​യം​കു​ളം: സി.​പി.​എം പു​തു​പ്പ​ള്ളി ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ അ​ശ്ലീ​ല​ന​ട​പ​ടി​ക​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്ന​ത് പാ​ർ​ട്ടി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. നേ​താ​വി​നെ​തി​രെ അ​ശ്ലീ​ല​ക​ഥ മെ​ന​ഞ്ഞ ര​ണ്ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രെ​യും ബി.​ജെ.​പി വ​നി​ത നേ​താ​വി​നോ​ട് വ​ർ​ത്ത​മാ​നം പ​റ​ഞ്ഞ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ​യും പു​റ​ത്താ​ക്കി.സ​ഖാ​ക്ക​ളു​ടെ തെ​റ്റാ​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​നി​ത ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം രാ​ജി​വെ​ച്ച​തും തി​രി​ച്ച​ടി​യാ​യി. ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റു​മാ​യ എ​സ്. പ​വ​ന​നാ​ഥ​നെ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ ആ​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രാ​യ ര​മേ​ശ​ൻ, ജ​ഗ​ദീ​ഷ് എ​ന്നി​വ​ർ​ക്കും ബി.​ജെ.​പി വ​നി​ത നേ​താ​വി​നോ​ട് സം​സാ​രി​ച്ച വി​ഷ​യ​ത്തി​ൽ അ​രു​ണി​നും എ​തി​രെ​യാ​ണ് ന​ട​പ​ടി.

അ​ശ്ലീ​ല വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ബി​നു​വി​നെ​യും വ​നി​ത സ​ഖാ​വി​നെ​യും ര​ണ്ടാ​ഴ്ച മു​മ്പ് പു​റ​ത്താ​ക്കി​യി​രു​ന്നു. ഇ​തി​ന്റെ അ​ല​ക​ൾ അ​ട​ങ്ങു​ന്ന​തി​ന് മു​മ്പാ​ണ് പാ​ർ​ട്ടി​യെ വീ​ണ്ടും വെ​ട്ടി​ലാ​ക്കി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രു​ടെ ന​ട​പ​ടി. ഇ​ത്ത​രം ന​ട​പ​ടി തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ​യാ​ണ് ഇ​വ​രോ​ടൊ​പ്പം തു​ട​രാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടു​മാ​യി മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് കൂ​ടി​യാ​യ ശ്രീ​കു​മാ​രി​യാ​ണ് രാ​ജി​വെ​ച്ച​ത്. കു​ടും​ബ​വി​ഷ​യ​ത്തി​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​യ ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റി​നെ പാ​ർ​ട്ടി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​പ്പി​ച്ച​തി​ന് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി താ​ക്കീ​തി​ന് വി​ധേ​യ​നാ​യെ​ന്ന സൂ​ച​ന​യു​ണ്ട്. തു​ട​ർ​ച്ച​യാ​യി വീ​ഴ്ച​ക​ൾ വ​രു​ത്തു​ന്ന പു​തു​പ്പ​ള്ളി ലോ​ക്ക​ൽ ക​മ്മി​റ്റി പി​രി​ച്ചു​വി​ട​ണ​മെ​ന്ന അ​ഭി​പ്രാ​യ​വും ഏ​രി​യ ക​മ്മി​റ്റി​യി​ൽ ഉ​യ​ർ​ന്ന​താ​യി അ​റി​യു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മോക്ഡ്രില്‍ : ജില്ലയിൽ ഘോഷയാത്ര, പ്രദക്ഷിണം നിര്‍ത്തിവെയ്ക്കണം ; കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍

0
പത്തനംതിട്ട : സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടക്കുന്നതിനാല്‍ ഇന്ന് (മെയ് 07)...

പയ്യന്നൂരിലെ വിവാഹ വീട്ടിൽ നിന്ന് കാണാതായ സ്വർണ്ണം കണ്ടെത്തി

0
കണ്ണൂർ: പയ്യന്നൂരിലെ വിവാഹ വീട്ടിൽ നിന്ന് കാണാതായ സ്വർണ്ണം കണ്ടെത്തി. കവർച്ച...

ഗതാഗതമന്ത്രിയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്‌സ് യൂണിയൻ ചേർത്തല മേഖലാ...

0
ചേർത്തല : ഗതാഗതമന്ത്രിയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് ഓൾ കേരള ഡ്രൈവിങ്...

യാത്രക്കാർക്ക് പ്രത്യേക മുന്നറിയിപ്പുമായി തിരുവനന്തപുരം വിമാനത്താവള അധികൃതർ

0
തിരുവനന്തപുരം: പാകിസ്ഥാനിൽ ഇന്ത്യൻ സേനാ വിഭാഗങ്ങൾ നടത്തിയ സംയുക്ത സൈനിക നടപടിയായ...