ലൈംഗിക തൊഴില്‍ കുറ്റകൃത്യമല്ല, വിലക്ക് പൊതു സ്ഥലത്ത് വച്ചു ചെയ്യുന്നതിന് : കോടതി

For full experience, Download our mobile application:
Get it on Google Play

മുംബൈ: ലൈംഗിക തൊഴില്‍ പൊതുസ്ഥലത്ത് മറ്റുളളവര്‍ക്കു ശല്യമാവുന്ന തരത്തില്‍ ചെയ്യുമ്പോള്‍ മാത്രമാണ് കുറ്റകൃത്യമാവുന്നതെന്ന് മുംബൈ അഡീഷനല്‍ സെഷന്‍സ് കോടതി. ലെംഗിക തൊഴിലിന് പിടിക്കപ്പെട്ട മുപ്പത്തിനാലുകാരിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ടുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ലെംഗിക തൊഴില്‍ ചെയ്തതിന് പിടിയിലായ തന്നെ ഒരു വര്‍ഷത്തേക്കു ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിക്കാനുള്ള മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് യുവതി സെഷന്‍സ് കോടതിയെ സമീപിച്ചത്.

മുളുണ്ടില്‍ നടന്ന റെയ്ഡിനിടെയാണ് യുവതി പിടിയിലായത്. ഇവരെ മസഗോണ്‍ കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റുകയുമായിരുന്നു. ഹര്‍ജിക്കാരി പ്രായപൂര്‍ത്തിയായ ആളാണെന്നും തൊഴില്‍ ചെയ്തു ജീവിക്കാന്‍ അവകാശമുണ്ടെന്നും സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടി. ലൈംഗിക തൊഴില്‍ നിയമപ്രകാരം കുറ്റകൃത്യമല്ല, പൊതു സ്ഥലത്ത് മറ്റുള്ളവര്‍ക്കു ശല്യമായ വിധത്തില്‍ ചെയ്യുമ്പോള്‍ മാത്രമാണ് അതു കുറ്റമാവുന്നത്. ഹര്‍ജിക്കാരി പൊതുസ്ഥലത്ത് ലൈംഗിക തൊഴില്‍ ചെയ്തെന്ന ആക്ഷേപമില്ലെന്ന് കോടതി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...