Monday, May 27, 2024 10:44 am

ട്രെയിൻ ദുരന്തം : മൃതദേഹങ്ങൾ അഴുകുന്നതിനാൽ ഒന്നിച്ച് സംസ്കരിക്കേണ്ടിവരുമെന്ന് ഒഡിഷ സർക്കാർ

For full experience, Download our mobile application:
Get it on Google Play

ഭുവ​നേശ്വർ: ബാലസോർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം മറച്ചുവെക്കാൻ ഒഡിഷ സർക്കാർ ശ്രമിച്ചിട്ടില്ലെന്ന് ഒഡിഷ ചീഫ് സെക്രട്ടറി പി.കെ ജെന. അപകടത്തിന്റെ രക്ഷാപ്രവർത്തനം പരസ്യമായാണ് നടന്നത്. മാധ്യമങ്ങളെല്ലാം പ്രദേശത്തുണ്ടായിരുന്നു. അവരുടെ കൺമുന്നിൽ നടന്ന കാര്യങ്ങളിൽ സർക്കാർ മറച്ചുവെക്കാൻ ശ്രമിക്കുന്നുവെന്ന് പറയുന്നതിൽ അർഥമില്ല. എല്ലാം കാമറക്ക് മുന്നിലാണ് നടക്കുന്നത്. അദ്ദേഹം വ്യക്തമാക്കി.

ഒഡിഷ സുതാര്യതയിൽ വിശ്വസിക്കുന്നു. ​റെയിൽവേ മന്ത്രാലയം അറിയിച്ചത് പ്രകാരം മരണം 288 ആണ്. റെയിൽവേയുടെ കണക്കുകളാണ് ഞങ്ങൾ പുറത്തുവിടുന്നത്. എന്നാൽ ബാലസോർ ജില്ലാ കലക്ടർ തിട്ടപ്പെടുത്തിയ കണക്കുപ്രകാരം ഞായറാഴ്ച രാവിലെ 10 വരെ മരണസംഖ്യ 275 ആണ്. ചിലപ്പോൾ ഒരേ മൃതദേഹം തന്നെ വീണ്ടും എണ്ണിപ്പോയതായിരിക്കാം കണക്കുകളിൽ വ്യത്യാസം വരാനിടയാക്കിയത് – ജെന കൂട്ടിച്ചേർത്തു. മരണപ്പെട്ടവരുടെ എണ്ണത്തിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന ആരോപണങ്ങളോട് ​പ്രതികരിക്കുകയായിരുനു അദ്ദേഹം.

അപകട സ്ഥലത്തേക്ക് മാധ്യമങ്ങൾക്ക് പ്രവേശിക്കുന്നതിന് വിലക്കില്ല. രക്ഷാ പ്രവർത്തനവും ട്രാക്ക് പുനഃസ്ഥാപനവും ഉൾപ്പെടെ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും മുന്നിലാണ് നടന്നത്. -അദ്ദേഹം പറഞ്ഞു.പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് മരണ കണക്കുകളിൽ കൃത്രിമമുണ്ടെന്ന് ആദ്യം ആരോപിച്ചത്. തന്റെ സംസ്ഥാനത്ത് മാത്രം 61 പേർ മരിച്ചു. 182 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരു സംസ്ഥാനതു നിന്ന് മാത്രം 182 പേരെ കാണാതാവുകയും 61 പേർ മരിക്കുകയും ചെയ്തു. അ​പ്പോൾ എവിടെയാണ് കണക്കുകൾ നിൽക്കുന്നത്? -മമത വാർത്താ സമ്മേളനത്തിൽ ചോദിച്ചു. എന്നാൽ ഇതു സംബന്ധിച്ച് ഒരു ചോദ്യത്തിനും മറുപടി പറയാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തയാറായില്ല.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആനസവാരി ഇല്ല, സമയക്രമത്തിൽ മാറ്റവും ; കോന്നി ആനത്താവളത്തിലെ സഞ്ചാരികളുടെ എണ്ണം കുറഞ്ഞു

0
കോന്നി : ആനസവാരി നിറുത്തിയതും പ്രവേശനത്തിനുള്ള സമയക്രമത്തിൽ മാറ്റം വരുത്തിയതും കോന്നി...

0
പുരാതനമായ റാന്നി വൈക്കം കേളംമുറിയിൽ കുടുംബത്തിൻ്റെ പ്രഥമ കുടുംബയോഗം ഇന്ന് ...

വനംവകുപ്പിന്‍റെ നേതൃത്വത്തിൽ നടന്ന കാട്ടാന സെൻസസ് പൂർത്തിയായി

0
കോന്നി : വനം വകുപ്പിന്‍റെ നേതൃത്വത്തിൽ നടന്ന കാട്ടാന സെൻസസ് പൂർത്തിയായി....

കാഫിർ പ്രയോഗത്തിലെ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കും – ഡിസിസി പ്രസിഡണ്ട് പ്രവീണ്‍കുമാര്‍

0
കോഴിക്കോട്: വോട്ടെണ്ണലിന് മുന്നോടിയായി വടകരയില്‍ പോലീസ് സർവ്വകക്ഷി യോഗം വിളിച്ചു ....