Thursday, June 27, 2024 7:52 am

കയ്യേറ്റം ചെയ്തെന്ന പരാതിയിൽ കഴമ്പില്ല ; ജയരാജനെതിരായ അന്വേഷണം പോലീസ് അവസാനിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കൈയേറ്റം ചെയ്തുവെന്ന യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതിയിലെ അന്വേഷണം പോലീസ് അവസാനിപ്പിച്ചു. പരാതിയില്‍ കഴമ്പില്ലെന്ന് വലിയതുറ പോലീസ് കോടതിയെ അറിയിച്ചു.  വധശ്രമം, ഗൂഢാലോചന, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ഇ പി ജയരാജന്‍, മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പി എ സുനീഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എയര്‍ക്രാഫ്റ്റ് നിയമ പ്രകാരമുള്ള കുറ്റം ചുമത്താതെയാണ് കേസെടുത്തത്. ഈ കേസാണ് പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നത്.

അതേസമയം വിമാനത്തിനുള്ളില്‍ വച്ച് ഇ പി ജയരാജന്‍ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യതുവെന്ന ഇന്‍ഡിഗോയുടെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തുകയും യാത്ര വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ജയരാജന്‍ പ്രതിരോധിച്ചിരുന്നു. ഇതേ തുടര്‍ന്നു ജയരാജന് വിമാനക്കമ്പനി മൂന്നു ആഴ്ചത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ക്വാറി ഉടമയുടെ കൊലപാതകം ; കൊല്ലപ്പെട്ട ദീപുവിന്റെ ആവശ്യപ്രകാരമാണ് ഞാൻ കൊല നടത്തിയത്, വിചിത്രമൊഴിയുമായി...

0
തിരുവനന്തപുരം: കാറിനുള്ളിൽ ക്വാറി വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള സജികുമാർ,...

മക്കിമലയിൽ ഉഗ്രശേഷിയുള്ള കുഴിബോംബ് : തണ്ടർബോൾട് പരിശോധന ശക്തമാക്കി

0
കൽപ്പറ്റ: തലപ്പുഴ മക്കിമലയിൽ കുഴിച്ചിട്ട നിലയിൽ സ്ഫോടക ശേഖരം കണ്ടെത്തിയ സംഭവത്തിൽ...

പെരുമ്പാവൂരിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; പോലീസ് അന്വേഷണം തുടങ്ങി

0
കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂർ ഓടക്കാലിയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ...

അനധികൃതമായി ജോലിക്ക് ഹാജരാകാത്ത 56 ഡോക്ടർമാരെ പിരിച്ചുവിടുന്നു ; കടുത്ത നടപടിയുമായി ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: അനധികൃതമായി ജോലിക്ക് ഹാജരാകാത്ത 56 ഡോക്ടർമാർക്കതിരേ നടപടിയുമായി ആരോഗ്യവകുപ്പ്. തിരികെയെത്താൻ...